Arif Muhammad Khan: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമം; രണ്ട് പേർ പിടിയിൽ

Car rammed into Governor Arif Muhammad Khan's convoy: കറുപ്പ് നിറമുള്ള സ്‌കോർപിയോ കാറാണ് ഗവർണറുടെ വാഹനവ്യൂഹത്തിലേയ്ക്ക് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jul 29, 2023, 11:37 AM IST
  • ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് സൂചന.
  • കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായത്.
  • ഗവർണർക്ക് പരിക്കുകളില്ലെന്നാണ് വിവരം.
Arif Muhammad Khan: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമം; രണ്ട് പേർ പിടിയിൽ

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പോലീസ് നൽകുന്ന സൂചന. കഴിഞ്ഞ ദിവസം രാത്രി ​ഗവ‍ർണർ ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് വരുമ്പോഴാണ് സംഭവം ഉണ്ടായത്. ​ഗവർണർക്ക് പരിക്കുകളില്ലെന്നാണ് വിവരം. 

കറുപ്പ് നിറമുള്ള സ്‌കോർപിയോ കാറാണ് ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിലേയ്ക്ക് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. സംഭവ സമയത്ത് ഗവർണർ ഉറങ്ങുകയായിരുന്നു. രണ്ട് തവണ ഗവർണറുടെ വാഹനവ്യൂഹത്തിലേയ്ക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമമുണ്ടായി. ആദ്യം വാഹനം തട്ടാതിരിക്കാൻ ഗവർണറുടെ വാഹനം വെട്ടിച്ചുമാറ്റേണ്ടി വന്നു. പിന്നീട്, വാഹനവ്യൂഹം മുന്നോട്ട് പോയപ്പോൾ വീണ്ടും സ്കോർപിയോ കാർ തട്ടാൻ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. കാർ വെട്ടിച്ചു മാറ്റിയതിനാലാണ് അപകടം ഒഴിവായത്. 

ALSO READ: മണിപ്പൂര്‍ വീണ്ടും പുകയുന്നു, 2 പേർ കൊല്ലപ്പെട്ടു, 2 ജവാന്മാര്‍ക്ക് പരിക്ക്, 6 വീടുകൾ കത്തിനശിച്ചു

സംഭവം ഉത്തർപ്രദേശ് പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സംഭവമുണ്ടായ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുത്തത്. ബോധപൂർവ്വമാണോ ​ഗവർണറുടെ വാഹനത്തെ ആക്രമിക്കാൻ ശ്രമിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ സംഭവത്തിൽ എന്തെങ്കിലും അസ്വാഭാവികതയുള്ളതായി റിപ്പോർട്ടുകളില്ല. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. 

കടയ്ക്കാമൺ ഭാ​ഗത്ത് വാഹനാപകടങ്ങൾ പതിവ്; പ്രശ്ന പരിഹാരത്തിന് ഇടപെട്ട് ​ഗണേഷ് കുമാ‍ർ

പത്തനംതിട്ട: പത്തനാപുരം കടയ്ക്കാമൺ ഭാഗത്ത് വാഹനാപകടങ്ങൾ പതിവാകുന്നത് പരിഹരിക്കാൻ കെ ബി ഗണേഷ് കുമാർ എം എൽ എ, റോഡ് നിർമ്മാണം നടത്തുന്ന കെ എസ് ടി പി അധികൃതർക്ക് നിർദ്ദേശം നൽകി. റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പുതുതായി ടാറിംഗ് നടത്തിയ റോഡിലാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്.

നവീകരിച്ച പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പത്തനാപുരം കടയ്ക്കാമൺ ഭാഗത്ത് പുതുതായി ടാറിംഗ് നടത്തിയ റോഡിലാണ് അപകടങ്ങൾ പതിവാകുന്നത്. അലൈൻമെന്റ് കൃത്യമല്ലാത്തതും ടാറിംഗിലെ അപാകതയുമാണ് അപകടങ്ങൾക്ക് വഴിവെക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഇതു പരിഹരിക്കാനാണ് കെ ബി ഗണേഷ് കുമാർ എം എൽ എ, റോഡ് നിർമ്മാണം നടത്തുന്ന കെ എസ് ടി പി അധികൃതർക്ക് നിർദ്ദേശം നൽകിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ 4 കെ എസ് ആർ ടി സി ബസുകളടക്കം പത്തിലധികം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

ചില സ്ഥലങ്ങളിൽ കാൽനടയാത്രികർക്ക് പോലും റോഡിൽ നടക്കാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്രയധികം അപകടങ്ങളുണ്ടായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലന്ന ആക്ഷേപവുമുണ്ട്. ടാറിംഗ് പൂർത്തിയായതോടെ നിയന്ത്രണമില്ലാതെ ചീറി പായുന്ന വാഹനങ്ങൾ കാരണം റോഡിലിറങ്ങാൻ ഭയക്കുകയാണ് കാൽനടക്കാരും ഇരുചക്ര വാഹനക്കാരും. പ്രദേശത്തെ അപകടകരമായ വളവ് വീതി കൂട്ടി നവീകരിക്കാൻ ഗണേഷ് കുമാർ എംഎൽഎ കെ എസ് ടി പി അധികൃതർക്ക് നിർദ്ദേശം നൽകി. 

റോഡിൻറെ ഇരുവശത്തും താമസിക്കുന്ന വീട്ടുകാർ നിരവധി പരാതികളുമായി എം എൽ എയെ സമീപിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എം എൽ എ യും, കെ എസ് ടി പി  അധികൃതരും സ്ഥലം സന്ദർശിച്ചത്. വളവുകളിലെ കർവും, വളവിലെ  ദൂരക്കാഴ്ച ദൃശ്യമാകുന്ന രീതിയിൽ റോഡിൻ്റെ അലൈൻമെൻ്റ് പുതുക്കി പണിയാനും എം എൽ എ നിർദ്ദേശിക്കുകയായിരുന്നു. സമീപത്തെ വളവിലുള്ള മണ്ണ് മാറ്റി വീതി കൂട്ടാനാണ് നിലവിലെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News