CBSE Term 2 Exam | കോവിഡിനിടയിലും സിബിഎസ്ഇ ടേം 2 പരീക്ഷകളുമായി മുന്നോട്ട്

പരീക്ഷയുടെ ആദ്യ ഘട്ടം 2021 നവംബർ-ഡിസംബർ മാസത്തിൽ നടന്നു. രണ്ടാം ഘട്ടം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 16, 2022, 08:19 PM IST
  • സിബിഎസ്ഇ പരീക്ഷയുടെ ആദ്യ ഘട്ടം 2021 നവംബർ-ഡിസംബർ മാസങ്ങളിൽ നടന്നു.
  • രണ്ടാം ഘട്ടം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്
  • രണ്ടാം ഘട്ട പരീക്ഷയുടെ ദൈർഘ്യം രണ്ട് മണിക്കൂർ ആയിരിക്കും, ചോദ്യങ്ങൾ സബ്ജക്ടീവ് ആയിരിക്കും.
CBSE Term 2 Exam | കോവിഡിനിടയിലും സിബിഎസ്ഇ ടേം 2 പരീക്ഷകളുമായി മുന്നോട്ട്

രാജ്യത്ത് കോവിഡ് വ്യാപനം തുടരുമ്പോഴും 10, 12 ബോർഡ് പരീക്ഷകളുടെ ടേം 2 നടത്താനുള്ള തയാറെടുപ്പിലാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനും (സിബിഎസ്ഇ) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും. പരീക്ഷയുടെ ആദ്യ ഘട്ടം 2021 നവംബർ-ഡിസംബർ മാസത്തിൽ നടന്നു. രണ്ടാം ഘട്ടം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. 

“10, 12 ക്ലാസുകളിലെ ടേം 2 പരീക്ഷകളുടെ സാമ്പിൾ ചോദ്യപേപ്പറുകളും മാർക്കിംഗ് സ്കീമുകളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു, കൂടാതെ സിബിഎസ്ഇ ബോർഡുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സ്‌കൂളുകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് സിബിഎസ്ഇയുടെ അക്കാദമിക് ഡയറക്ടർ ഡോ. ജോസഫ് ഇമ്മാനുവൽ ഐഎഎൻഎസിനോട് പറഞ്ഞു.

Also Read: CBSE 12th Result 2021: വെറും മൂന്ന് ക്ലിക്കിൽ നിങ്ങളുടെ സിബിഎസ്ഇ പ്ലസ് ടു ഫലങ്ങൾ അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം

രാജ്യത്ത് കോവിഡ് കേസുകൾ വലിയ തോതിൽ വർധിക്കുകയും രാജ്യത്തുടനീളമുള്ള നിരവധി പരീക്ഷകൾ ഇതിനകം റദ്ദാക്കുകയും ചെയ്ത സമയത്താണ് സിബിഎസ്ഇ പരീക്ഷകളുമായി മുന്നോട്ട് പോകുമെന്ന പ്രസ്താവന. മൂന്നാം തരംഗം നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ വിദഗ്ധർ നേരത്തെ സൂചിപ്പിച്ചതിനാൽ ഈ വർഷത്തെ ബോർഡ് പരീക്ഷയുടെ രണ്ടാം ടേം റദ്ദാക്കാനുള്ള സാധ്യത വളരെ കുറവാണ്.

പ്രധാന കാര്യങ്ങൾ

  • സിബിഎസ്ഇ പരീക്ഷയുടെ ആദ്യ ഘട്ടം 2021 നവംബർ-ഡിസംബർ മാസങ്ങളിൽ നടന്നു.
  • രണ്ടാം ഘട്ടം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്
  • മൂന്നാം തരംഗം നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ വിദഗ്ധർ നേരത്തെ സൂചിപ്പിച്ചതിനാൽ ഈ വർഷത്തെ ബോർഡ് പരീക്ഷയുടെ രണ്ടാം ടേം റദ്ദാക്കാനുള്ള സാധ്യത വളരെ കുറവാണ്.
  • രണ്ടാം ഘട്ട പരീക്ഷയുടെ ദൈർഘ്യം രണ്ട് മണിക്കൂർ ആയിരിക്കും, ചോദ്യങ്ങൾ സബ്ജക്ടീവ് ആയിരിക്കും.
  • സ്ഥിതി കൂടുതൽ വഷളായാൽ രണ്ടാം ടേം പരീക്ഷകൾ നടത്തില്ലെന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് പറഞ്ഞു. ആദ്യഘട്ടത്തിൽ ലഭിക്കുന്ന മാർക്ക് അന്തിമമായി കണക്കാക്കുകയും അവയുടെ അടിസ്ഥാനത്തിൽ ഫലം തയ്യാറാക്കുകയും ചെയ്യും. എന്നാൽ അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കുകയും രണ്ടാം ടേം വിജയകരമായി നടത്തുകയും ചെയ്താൽ, ഈ രണ്ട് ടേമുകളുടെയും 50-50 ശതമാനം മാർക്കിന്റെ അടിസ്ഥാനത്തിൽ അന്തിമ ഫലം തീരുമാനിക്കും.

15നും 18നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി ബോർഡ് പരീക്ഷ എഴുതാൻ കഴിയുന്ന തരത്തിൽ പ്രതിരോധ കുത്തിവയ്പ് നൽകുന്നതിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.

Also Read: CBSE Board Exams 2021 : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, 12-ാം ക്ലസ് പരീക്ഷകൾ പിന്നീട് നടത്തും

കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രാലയം, എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും കർശനമായി പാലിച്ചുകൊണ്ടായിരിക്കും സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നടത്തുകയെന്ന് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ തന്നെ ‘പരീക്ഷ പേ ചർച്ച’ എന്ന പേരിൽ ഒരു പരിപാടി നടത്തും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News