CBSE 12th Result 2021: വെറും മൂന്ന് ക്ലിക്കിൽ നിങ്ങളുടെ സിബിഎസ്ഇ പ്ലസ് ടു ഫലങ്ങൾ അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം

CBSE 12th Result 2021 : സിബിഎസ്ഇയുടെ (CBSE)  ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in ൽ നിന്ന് ഫലം അറിയാൻ സാധിക്കും  

Written by - Zee Malayalam News Desk | Last Updated : Jul 30, 2021, 01:30 PM IST
  • സിബിഎസ്ഇയുടെ (CBSE) ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in ൽ നിന്ന് ഫലം അറിയാൻ സാധിക്കും
  • ഡിജിലോക്കർ ൽ നിന്ന് ഫലം ലഭിക്കുന്നതാണ്.
  • Umang App ലൂടെ പരീക്ഷ ഫലം അറിയാൻ സാധിക്കും
  • എസ്എംഎസ് വഴിയും IVRS അല്ലെങ്കിൽ ഇന്റർആക്റ്റീവ് വോയിസ് റെസ്പോൺസ് സിസ്റ്റം വഴിയും സിബിഎസ്ഇ ഫലങ്ങൾ ലഭിക്കുന്നതാണ്.
CBSE 12th Result 2021: വെറും മൂന്ന് ക്ലിക്കിൽ നിങ്ങളുടെ സിബിഎസ്ഇ പ്ലസ് ടു ഫലങ്ങൾ അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം

New Delhi : സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഫലങ്ങൾ (CBSE 12th Results)  ഇന്ന് പ്രഖ്യാപിക്കും. ഇത്തവണ കോവിഡ് വ്യാപനത്തെ തുടർന്ന് ബോർഡിന്റെ കീഴിലുള്ള പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയായിരുന്നു. തുടർന്ന് സുപ്രീം കോടതിയുടെ വിധി പ്രകാരം 13 അംഗ പാനലിന്റെ നിർദ്ദേശം അനുസരിച്ച് പ്രത്യേക മൂല്യനിർണയം നിശ്ചിയിക്കുകയായിരുന്നു.

 പ്രത്യേക മൂല്യനിർണയം അടിസ്ഥാനത്തിലുള്ള ഫലപ്രഖ്യാപനമാണ് ഇന്ന് നടക്കുന്നത്. ഇന്ന് വൈകിട്ട് രണ്ട്  മണിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സാമൂഹിക മാധ്യങ്ങൾ വഴി ഫലങ്ങൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: CBSE 12th Result 2021 : സിബിഎസ്ഇ പ്ലസ് ടു മാർക്ക് ഷീറ്റുകൾ ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?

എങ്ങനെയൊക്കെ CBSE 12th ഫലങ്ങൾ അറിയാൻ സാധിക്കും?

1) സിബിഎസ്ഇയുടെ (CBSE)  ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in ൽ നിന്ന് ഫലം അറിയാൻ സാധിക്കും

2) ഡിജിലോക്കർ ൽ നിന്ന് ഫലം ലഭിക്കുന്നതാണ്.

3)  Umang App ലൂടെ പരീക്ഷ ഫലം അറിയാൻ സാധിക്കും 

4) എസ്എംഎസ് വഴിയും IVRS അല്ലെങ്കിൽ ഇന്റർആക്റ്റീവ് വോയിസ് റെസ്പോൺസ് സിസ്റ്റം വഴിയും സിബിഎസ്ഇ  ഫലങ്ങൾ ലഭിക്കുന്നതാണ്.

ALSO READ: CBSE 12th Result 2021 : സിബിഎസ്ഇ പ്ലസ് ടു ഫലങ്ങൾ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രഖ്യാപിക്കും

ഡിജിലോക്കർ വഴി എങ്ങനെ ഫലങ്ങൾ അറിയാം

1) ഡിജിലോക്കറിൽ Central Board of Secondary Education (CBSE) ന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

2) "Class 12 passing certificate or Class 12 marksheet " സെലക്ട് ചെയ്യുക

3) സിബിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പർ നൽകി ലോഗിൻ ചെയ്‌താൽ റിസൾട്ട് ലഭിക്കും

വെബ്സൈറ്റിൽ നിന്ന് റിസൾട്ട് അറിയുന്നത് എങ്ങനെ?

 1) സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്സൈറ്റായ  cbseresults.nic.in സന്ദർശിക്കുക 

2) രജിസ്ട്രേഷൻ നമ്പറും, റോൾ നമ്പറും, മറ്റ് വിവരങ്ങളും നൽകി ലോഗ് ഇൻ ചെയ്യുക

3) അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പരീക്ഷ ഫലം ലഭിക്കും, അത് ഡൌൺലോഡ് ചെയ്‌ത്‌ സൂക്ഷിക്കാം.

ALSO READ: CBSE 12th Result: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ അടിസ്ഥാനമാക്കി, പ്രഖ്യാപനം വ്യാഴാഴ്ച

Umang App ലൂടെ പരീക്ഷ ഫലം അറിയുന്നത് എങ്ങനെ?

1) Google PlayStore ൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ  ആപ്പ്  ഡൗൺലോഡ് ചെയ്‌ത്‌ ഇൻസ്റ്റാൾ ചെയ്യുക.

2) ആപ്പ് ഓപ്പൺ ചെയ്‌ത്‌ സിബിഎസ്ഇ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം.

3) അതിൽ നിങ്ങളുടെ വിവരങ്ങൾ നൽകി ലോഗിൻ ചെയ്‌ത്‌ മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News