ഐഐടികള്‍ക്ക് ഏഴായിരം കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചു

രാജ്യത്ത് പുതിയതായി അനുവദിച്ച ഐഐടികളുടെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ഏഴായിരം കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചു. കേരളത്തിലെ പാലക്കാട് ഉള്‍പ്പെടെ ആറ് പുതിയ ഐഐടികള്‍ക്കാണ് തുക ലഭിക്കുക. പുതിയ ക്യാമ്പസ് നിര്‍മ്മാണത്തിനായാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

Last Updated : Oct 27, 2017, 07:20 PM IST
ഐഐടികള്‍ക്ക് ഏഴായിരം കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതായി അനുവദിച്ച ഐഐടികളുടെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ഏഴായിരം കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചു. കേരളത്തിലെ പാലക്കാട് ഉള്‍പ്പെടെ ആറ് പുതിയ ഐഐടികള്‍ക്കാണ് തുക ലഭിക്കുക. പുതിയ ക്യാമ്പസ് നിര്‍മ്മാണത്തിനായാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

കേരളത്തിലെ പാലക്കാട്, തമിഴ്‌നാട്ടിലെ തിരുപ്പതി, ഗോവ, ധന്‍വാട്, ഛത്തീസ്ഗട്ടിലെ ഭിലായ്, ജമ്മു എന്നിവിടങ്ങളിലാണ് പുതിയ ഐഐടികള്‍ ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ട ക്യാമ്പസ് നിര്‍മ്മാണത്തിനായി 70002.42 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ ആയിരം കോടിയിലധികം രൂപ കേരളത്തിലെ ക്യാമ്പസിന് ലഭിക്കും.

ആറ് ഐഐടികള്‍ക്കുമായി രണ്ടാം ഘട്ടത്തില്‍ 13,306.46 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2020-21 വര്‍ഷത്തില്‍ ഇത് ലഭിക്കും. പാലക്കാട് ക്യാമ്പസിന് രണ്ടാംഘട്ടത്തില്‍ രണ്ടായിരം കോടിയിലേറെ രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കൈമാറുന്നത്.

Trending News