കേരളത്തിന് 5000 കോടി രൂപ വായ്പയെടുക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ

ആർബിഐ ഇഷ്യൂ ചെയ്യുന്ന ബോണ്ടുകൾ വഴി 4,000 കോടി രൂപ സമാഹരിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകും.

Written by - Zee Malayalam News Desk | Edited by - Roniya Baby | Last Updated : May 14, 2022, 07:10 AM IST
  • വായ്പയെടുക്കാൻ അനുമതി തേടി നേരത്തെ കേന്ദ്രധനമന്ത്രാലയത്തിന് കേരളം കത്ത് നൽകിയിരുന്നു
  • കിഫ്ബി ബാധ്യതകളെ സംസ്‌ഥനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്താനാകില്ല
  • കിഫ്ബി പ്രത്യേക അധികാരമുള്ള സാമ്പത്തിക സ്ഥാപനമാണെന്നും കേരളം കേന്ദ്രത്തിൻ്റെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു
  • കിഫ്ബിയെ മാതൃകയാക്കിയുള്ള കേന്ദ്രത്തിന്റെ ധനശേഖര നടപടികളും മറുപടിയിൽ കേരളം ചൂണ്ടിക്കാട്ടി
കേരളത്തിന് 5000 കോടി രൂപ വായ്പയെടുക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേരളത്തിന് താൽക്കാലിക ആശ്വാസം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയ കേരളത്തിന് കടമെടുക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം അനുമതി നൽകി. കേരളത്തിന് 5,000 കോടി രൂപ വായ്പയെടുക്കാനാണ് കേന്ദ്രം അനുമതി നൽകിയത്. ആർബിഐ ഇഷ്യൂ ചെയ്യുന്ന ബോണ്ടുകൾ വഴി 4,000 കോടി രൂപ സമാഹരിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകും.

കടമെടുക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ ആറാഴ്ചയായി സംസ്ഥാനം നേരിടുന്ന പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കടബാധ്യതയുള്ള പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് തുടങ്ങിയ മറ്റ്  സംസ്ഥാനങ്ങളുമായി കൈകോർത്ത് സംയുക്ത നീക്കം നടത്താനും കേരളം ശ്രമിക്കുന്നുണ്ട്. കിഫ്ബി വായ്പ അടക്കം പൊതുകടമായി കാണണമെന്ന കേന്ദ്ര നിർദേശത്തോടും കേരളത്തിന് കടുത്ത വിയോജിപ്പുണ്ട്.

ALSO READ: സന്തോഷ് ട്രോഫി: കേരള ടീമിലെ ഓരോരുത്തർക്കും അഞ്ചു ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

വായ്പയെടുക്കാൻ അനുമതി തേടി നേരത്തെ കേന്ദ്രധനമന്ത്രാലയത്തിന് കേരളം കത്ത് നൽകിയിരുന്നു. കിഫ്ബി ബാധ്യതകളെ സംസ്‌ഥനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്താനാകില്ല. കിഫ്ബി പ്രത്യേക അധികാരമുള്ള സാമ്പത്തിക സ്ഥാപനമാണെന്നും കേരളം കേന്ദ്രത്തിൻ്റെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. കിഫ്ബിയെ മാതൃകയാക്കിയുള്ള കേന്ദ്രത്തിന്റെ ധനശേഖര നടപടികളും മറുപടിയിൽ കേരളം ചൂണ്ടിക്കാട്ടി. അടുത്ത മാസം മുതൽ കേന്ദ്രത്തിൽ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിൽ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News