ജെഇഇ മെയിൻ പേപ്പറിന്‍റെ ഫലം പ്രസിദ്ധീകരിച്ചു; jeemain.nic.in, cbseresults.nic.in എന്ന വെബ്സൈറ്റിലൂടെ റാങ്ക് അറിയാം

ഐഐടികളിലേക്കും മറ്റ് ഉന്നത എൻജിനിയറിംഗ് കോളജുകളിലേക്കും പ്രവേശനത്തിനുള്ള സിബിഎസ്ഇ-ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ പേപ്പറിന്‍റെ സ്കോറും റാങ്കും പ്രസിദ്ധീകരിച്ചു. 

Last Updated : Apr 27, 2017, 05:22 PM IST
ജെഇഇ മെയിൻ പേപ്പറിന്‍റെ ഫലം പ്രസിദ്ധീകരിച്ചു; jeemain.nic.in, cbseresults.nic.in എന്ന വെബ്സൈറ്റിലൂടെ റാങ്ക് അറിയാം

ന്യുഡല്‍ഹി: ഐഐടികളിലേക്കും മറ്റ് ഉന്നത എൻജിനിയറിംഗ് കോളജുകളിലേക്കും പ്രവേശനത്തിനുള്ള സിബിഎസ്ഇ-ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ പേപ്പറിന്‍റെ സ്കോറും റാങ്കും പ്രസിദ്ധീകരിച്ചു. 

jeemain.nic.in, cbseresults.nic.in എന്ന വെബ്സൈറ്റിലൂടെ റാങ്ക് അറിയാം. 2,20,000 പേർക്ക് ജെഇഇ(അഡ്വാൻസ്ഡ്) ടെസ്റ്റിനു യോഗ്യത ലഭിച്ചു. 

അർഹത നേടിയ അത്രേയുംപേര്‍ തുടർ റജിസ്റ്റർ ചെയ്യണം. ഏപ്രില്‍ 28 രാവിലെ 10 മുതല്‍ മേയ് രണ്ട് വൈകിട്ട് അഞ്ച് മണി വരെ www.jeeadv.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യാം.

Trending News