Chennai Flood: പേമാരിയിൽ മുങ്ങി ചെന്നൈ ന​ഗരം; രണ്ട് മരണം

Chennai Flood: തമിഴ്നാടും ആന്ധ്രയും മിഗ്ജൗം ചുഴലിക്കാറ്റിനെ തുടർന്ന് അതീവജാഗ്രതയിലാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 4, 2023, 03:09 PM IST
  • അടുത്ത 24 മണിക്കൂറിനുള്ളിൽ നഗരത്തിലും സമീപ ജില്ലകളിലും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും മറ്റു ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
  • ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ബേസിൻ ബ്രിഡ്ജിനും വ്യാസർപാടിക്കും ഇടയിലുള്ള 14-ാം നമ്പർ പാലം സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി അടച്ചു.
Chennai Flood: പേമാരിയിൽ മുങ്ങി ചെന്നൈ ന​ഗരം; രണ്ട് മരണം

ചെന്നൈ: പേമാരിയിൽ മുങ്ങി ചെന്നൈ.  ഇന്നലെ രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്ന്  ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ഇതുവരെ രണ്ടുമരണമാണ് റിപ്പോർട്ട് ചെയ്തത്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ രണ്ടു ദിവസം പുറത്തിറങ്ങരുതെന്നാണ് കാലാവസ്ഥ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ചെന്നൈയിലും സമീപ ജില്ലകളിലും പൊതുഅവധി പ്രഖ്യാപിച്ചു.  കനത്ത മഴയിലും കാറ്റിലും ചെന്നൈ കാനത്തൂരിൽ പുതുതായി നിർമിച്ച മതിൽ തകർന്ന് രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ജാർഖണ്ഡ് സ്വദേശികളാണ് മരിച്ചത്. പീർക്കൻകരനൈയ്ക്കും പെരുങ്ങലത്തൂരിനും സമീപം താംബരം പ്രദേശത്തെ വെള്ളക്കെട്ടിൽ കുടുങ്ങിയ പതിനഞ്ചോളം പേരെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തി.

നിരവധി ട്രെയിൻ ,വിമാന സർവീസുകളും റദ്ദാക്കി. 118 ട്രെയിനുകളാണ് കനത്ത മഴയെ തുടർന്ന് റദ്ദാക്കിയത്. ഇതിൽ കേരളത്തിലൂടെ സർവവീസ് നടത്തുന്ന 35 ട്രെയിനുകളും ഉള്‍പ്പെടുന്നു. ഇന്ന് പുറപ്പെടേണ്ട എട്ട് ട്രെയിനുകൾ ആണ് റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ട എട്ട് ട്രെയിനുകൾ ആണ് റദ്ദാക്കിയത്. ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന മൈസൂരു ശതാബ്ദി എക്സ്പ്രസ്, കോയമ്പത്തൂർ കോവൈ എക്സ്പ്രസ്, കോയമ്പത്തൂർ ശതാബ്ദി എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു എസി ഡബിൾ ഡെക്കർ എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു ബൃന്ദാവൻ എക്സ്പ്രസ്, തിരുപ്പതി സപ്തഗിരി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, വെള്ളക്കെട്ടിനെ തുടർന്ന് 14 സബ്‌വേകൾ അടച്ചു.

ALSO READ: മിഗ്ജൗമ് ചുഴലിക്കാറ്റിൽ വലഞ്ഞ് ജനം; ചെന്നൈയിൽ നടുറോഡിൽ ഭീമൻ മുതല

തമിഴ്നാടും ആന്ധ്രയും മിഗ്ജൗം ചുഴലിക്കാറ്റിനെ തുടർന്ന് അതീവജാഗ്രതയിലാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ നഗരത്തിലും സമീപ ജില്ലകളിലും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.  നിരവധി വിമാനങ്ങൾ റദ്ദാക്കുകയും മറ്റു ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു. കനത്ത മഴയും കാറ്റും കാരണം ചെന്നൈ വിമാനത്താവളത്തിലെ വിമാന സർവീസുകളെ ബാധിച്ചു.ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) ടീമുകളെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ബേസിൻ ബ്രിഡ്ജിനും വ്യാസർപാടിക്കും ഇടയിലുള്ള 14-ാം നമ്പർ പാലം സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി അടച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News