ന്യൂ ഡൽഹി: കേരളത്തിലെ ഓർത്തഡോക്സ് യാക്കോബായ സഭകൾ തമ്മിലുള്ള പള്ളി തർക്കവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവിഭാഗങ്ങളുടെ നേതാക്കാന്മാരുമായി കൂടുക്കാഴ്ച നടത്തി. ഇന്ന് യാക്കോബായ വിഭാഗത്തിലെ മൂന്ന് മെത്രാപൊലീത്തയുമായിട്ടാണ് പ്രധാനമന്ത്രി ചർച്ച ചെയ്തത്. മിസോറാം ഗവർണ പി.എസ്.ശ്രീധരൻ പിള്ളയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ ചർച്ച സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഓർത്തഡോക്സ് വിഭാഗത്തിന്റെ മൂന്ന് മെത്രാപൊലീത്തമാർ പ്രധാനമന്ത്രിയെ നേരിൽ കണ്ടിരുന്നു.
സഭ തർക്കത്തിലുള്ള നീതി നിഷേധം പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്ന് യാക്കോബായ സഭ (Jacobite) അറിയിച്ചു. വിധിയുടെ പേരിൽ കേരളത്തിലുള്ള വലിയ വിഭാഗത്തന്റെ അവകാശത്തെ ഓർത്തഡോക്സ് വിഭാഗം അവഗണിക്കുകയാണെന്നും മോദിയോട് യാക്കോബായ സഭ പറഞ്ഞു. വിധി നടപ്പാക്കുന്നതിന്റെ പേരിൽ പള്ളി പിടിച്ചടുക്കുന്നത് തടയണമെന്നും 1991ലെ വർഷിപ്പ് ആക്ട് നിലവിൽ കൊണ്ടുവരണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി യാക്കോബായ സഭ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് അറിയിച്ചു.
ALSO READ: മാണി സി.കാപ്പൻ സ്ഥാനാർഥിയായേക്കുമെന്ന് പി.ജെ ജോസഫ്
അതേസമയം മോദിയുമായി കൂടിക്കാഴ്ചയ്ക്ക് പുറമെ പ്രശ്ന പരിഹാരത്തിനായി മിസോറാം ഗവർണർ ഇരു വിഭാങ്ങളെ ഉച്ച ഊണിനായി ക്ഷെണിച്ചിരുന്നു. എന്നാൽ സൽക്കാരത്തിനെ പുറമെ ഇരുവിഭാഗങ്ങളും തമ്മിൽ സംസാരിക്കാൻ പോലും തയ്യറായില്ലെന്ന്ന ശ്രീധരൻപിള്ള (PS Sreedharan Pillai) പറഞ്ഞു. രണ്ട് സഭ പ്രതിനിധികളുടെ ഈ മനോഭാവത്തോട് തനിക്ക് യോജിപ്പില്ലെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഓർത്തഡോക്സ് വിഭാഗത്തിന്റെ മൂന്ന് മെത്രാന്മാരും ഈ വിഷയത്തിൽ മോദിയുമായി ആദ്യം ചർച്ച നടത്തിയിരുന്നു. ഞങ്ങളുടെ ചിന്ത ജുഡീഷ്യറിയുടെ തീരുമാനത്തിന് വിധേയത്വം പുലർത്തുന്നതാണെന്നും അതിൽ നിന്നും മാറി വേറെ വഴികളിൽ അന്വേഷിക്കുന്നത് തെറ്റായ കാര്യമാണെന്നും ഓർത്തഡോക്സ് (Orthodox Church) കണ്ടെനാട് ഈസ്റ്റ് മെത്രാപൊലീത്ത് തോമസ് മാർ അത്താനാസിയോസ് പ്രധാനമന്ത്രിയെ അറിയിച്ചെന്ന് പറഞ്ഞു.
ALSO READ: പശ്ചിമ ബംഗാളില്‍ BJPയുടെ താരമാവുമാവുമോ സൗരവ് ഗാംഗുലി? കണ്ണികള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍....
2017 ജൂലൈയിൽ പള്ളി കേസിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി സുപ്രീം കോടതി (Supreme Court) വിധിച്ചിരുന്നു. 1934ലെ ഭരണഘടന പ്രകാരമുള്ള പള്ളികളും അതുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെ അധികാരം ഓർത്തഡോക്സ് വിഭാഗത്തിനാണെന്നാണ് കോടതി വിധിയുടെ സാരാംശം. എന്നാൽ വിധി എതിർത്ത് യാക്കോബായ വിഭാഗം റിവ്യു ഹർജി നൽകിയെങ്കിലും കോടതി അതും തള്ളിയിരുന്നു.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy