Delhi Liquor Scam Update: സുപ്രീം കോടതിയും കൈവിട്ടു, മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിയ്ക്കുക അടുത്ത മാസം

Delhi Liquor Scam Update:  സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷകളിൽ ജൂലൈ 14ന് സുപ്രീം കോടതി സിബിഐയുടെയും ഇഡിയുടെയും പ്രതികരണം തേടിയിരുന്നു. എന്നാല്‍, കേസന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ തുടരുന്നതിനാല്‍  സിസോദിയയ്ക്ക് ജാമ്യം നല്‍കുന്നത് ഉചിതമല്ല എന്നാണ് ഇരു ഏജന്‍സികളും കോടതിയെ അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Aug 4, 2023, 01:24 PM IST
  • CBI യും EDയും അന്വേഷിക്കുന്ന രണ്ട് ഡൽഹി എക്സൈസ് പോളിസി കേസുകളിൽ ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷകളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി സെപ്റ്റംബർ നാലിലേക്ക് മാറ്റി.
Delhi Liquor Scam Update: സുപ്രീം കോടതിയും കൈവിട്ടു, മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിയ്ക്കുക അടുത്ത മാസം

Delhi Liquor Scam Update: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചു. കഴിഞ്ഞ 5 മാസമായി ജയിലില്‍ കഴിയുകയാണ് ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ. 

CBI യും EDയും അന്വേഷിക്കുന്ന രണ്ട് ഡൽഹി എക്സൈസ് പോളിസി കേസുകളിൽ ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷകളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി സെപ്റ്റംബർ നാലിലേക്ക് മാറ്റി. 

Also Read:  Gyanvapi ASI Survey: എഎസ്‌ഐ സംഘം ഗ്യാന്‍വാപി മസ്ജിദ് കോംപ്ലക്‌സില്‍ ശാസ്ത്രീയ സർവേ ആരംഭിച്ചു

ഭാര്യയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് സിസോദിയ ഇടക്കാല ജാമ്യത്തിന് ശ്രമിച്ചത്. എന്നാല്‍, മനീഷ് സിസോദിയയുടെ ഭാര്യയുടെ മെഡിക്കൽ രേഖകൾ പരിശോധിച്ച ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എസ്‌വിഎൻ ഭട്ടിയും അടങ്ങുന്ന ബെഞ്ച്, അവരുടെ ആരോഗ്യനില സാധാരണ നിലയിലാണ്‌ എന്നറിയിച്ചു. അതിനാല്‍, മുൻ ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ ഇടക്കാല ജാമ്യാപേക്ഷകള്‍ കേസിലെ പതിവ് ജാമ്യാപേക്ഷകള്‍ക്കൊപ്പം പരിഗണിക്കുമെന്ന് അറിയിച്ചു. ജാമ്യ ഹര്‍ജി സെപ്റ്റംബര്‍ 4 ന് കോടതി പരിഗണിയ്ക്കും.  

ഈ കേസുകളിൽ സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷകളിൽ ജൂലൈ 14ന് സുപ്രീം കോടതി സിബിഐയുടെയും ഇഡിയുടെയും പ്രതികരണം തേടിയിരുന്നു. എന്നാല്‍, കേസന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ തുടരുന്നതിനാല്‍  സിസോദിയയ്ക്ക് ജാമ്യം നല്‍കുന്നത് ഉചിതമല്ല എന്നാണ് ഇരു ഏജന്‍സികളും കോടതിയെ അറിയിച്ചത്. 

ഡല്‍ഹി ഭരിയ്ക്കുന്ന അരവിന്ദ് കേജ്‌രിവാൾ സർക്കാരിന്‍റെ എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായത്. അതിനുശേഷം പലതവണ ജാമ്യത്തിനായി സമീപിച്ച സിസോദിയയുടെ ജാമ്യാപേക്ഷകള്‍ കോടതി തള്ളിയിരുന്നു. അദ്ദേഹം ജാമ്യത്തിനായി ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചു എങ്കിലും നിരാശയായിരുന്നു ഫലം. 

ഡൽഹി സർക്കാരിന്‍റെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലുമുള്ള ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ  സിബിഐയും ഇഡിയും അറസ്റ്റ് ചെയ്തതുമുതൽ സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഈ കേസില്‍ 26.02.2023 ന് അറസ്റ്റിലായതുമുതല്‍ മനീഷ് സിസോദിയ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്....  

ഡൽഹി സർക്കാർ 2021 നവംബർ 17 ന് മദ്യ നയം നടപ്പിലാക്കി, എന്നാൽ  അഴിമതി ആരോപണം ഉയര്‍ന്നതോടെ 2022 സെപ്റ്റംബര്‍ അവസാനം അത് റദ്ദാക്കിയിരുന്നു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News