സച്ചിന്‍റെ കടു൦പിടുത്തം വിനയാകുന്നു... 2 എംഎല്‍എമാര്‍കൂടി പുറത്ത്, കേന്ദ്രമന്ത്രിയ്ക്കെതിരെ കേസ്...!!

  രാജസ്ഥാനിലെ  രാഷ്ട്രീയ നാടകത്തിന് തിരശീല വീഴുന്ന ലക്ഷണമില്ല... ദിന൦ പ്രതി പുതിയ പുതിയ  വികാസങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ നടക്കുന്നത്.

Last Updated : Jul 17, 2020, 01:55 PM IST
സച്ചിന്‍റെ കടു൦പിടുത്തം വിനയാകുന്നു... 2 എംഎല്‍എമാര്‍കൂടി പുറത്ത്, കേന്ദ്രമന്ത്രിയ്ക്കെതിരെ കേസ്...!!

ജയ്പുര്‍ :  രാജസ്ഥാനിലെ  രാഷ്ട്രീയ നാടകത്തിന് തിരശീല വീഴുന്ന ലക്ഷണമില്ല... ദിന൦ പ്രതി പുതിയ പുതിയ  വികാസങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ നടക്കുന്നത്.

അതേസമയം, കോണ്‍ഗ്രസ്  (Congress) നടത്തുന്ന അനുനയ ശ്രമങ്ങളോട് ഇതുവരെയും പച്ചക്കൊടി കാട്ടാത്ത സച്ചിന്‍ പൈലറ്റിനോടും വിമതരോടും ഇനി മൃദുസമീപനം ഇല്ലെന്ന് ഉറപ്പിക്കുന്നതാണ് ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നും പുറത്തു വരുന്ന പുതിയ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

സച്ചിന്‍ പൈലറ്റി (Sachin Pilot)നേയും ഒപ്പമുളള വിമത എംഎല്‍എമാരേയും പൂട്ടാനുളള നീക്കമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്‌ നടത്തുന്നത്.   വിമത പക്ഷത്തെ രണ്ട് എംഎല്‍എമാരെ  കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു.  വിമത എം.എല്‍.എമാരായ ഭന്‍വര്‍ലാല്‍ ശര്‍മ, വിശ്വേന്ദ്ര സിംഗ് എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് കോണ്‍ഗ്രസ് നീക്കം ചെയ്തത്.  സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഇരുവര്‍ക്കും എതിരെ പാര്‍ട്ടി നടപടി കൈക്കൊണ്ടത്.

ബിജെപിയെ കൂട്ടുപിടിച്ചു സര്‍ക്കാരിനെ വീഴ്‍ത്താന്‍ പദ്ധതിയിടുന്ന തരത്തിലുള്ള ശബ്ദസന്ദേശം പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി.

അതുകൂടാതെ, സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചു എന്നാരോപിച്ച്, കോണ്‍ഗ്രസ്‌ വിമത  എംഎല്‍എ ഭന്‍വര്‍ ലാല്‍ ശര്‍മയ്ക്കും കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിനുമെതിരെ രാജസ്ഥാന്‍ പോലീസ് FIR രജിസ്റ്റര്‍ ചെയ്തു.

ബിജെപിയുമായി ചേര്‍ന്നാണ്  വിമത എംഎല്‍എമാര്‍ അശോക്  ഗെഹ്‌ലോട്ട്  സര്‍ക്കാരിനെതിരെ പദ്ധതിയൊരുക്കിയതെന്ന്  വ്യക്തമായെന്ന്  കോണ്‍ഗ്രസ് ആരോപിച്ചു. മറ്റൊരു ബിജെപി നേതാവ് സഞ്ജയ് ജെയിനുമായുള്ള  സംഭാഷണവും പുറത്തുവന്നു. സസ്പെന്‍ഡ് ചെയ്ത എംഎല്‍എമാര്‍ക്ക്  കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയതായും സുര്‍ജേവാല പറഞ്ഞു.

സര്‍ക്കാരിനെ വീഴ്ത്താന്‍ 15 ദിവസത്തോളം വേണ്ടിവരുമെന്നും  കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കേണ്ടതുണ്ടെന്നു൦ സംഭാഷണത്തില്‍  പറയുന്നതായി സുര്‍ജേവാല പറഞ്ഞു.  

സര്‍ക്കാരിനെ വീഴ്ത്തുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍  നിറഞ്ഞ   8 മിനിറ്റ് ദൈര്‍ഘ്യമുള്ള 3 ഓഡിയോ സന്ദേശങ്ങളാണ്  സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി  പ്രചരിച്ചത്..!!

എന്നാല്‍, ഈ ഓഡിയോ സന്ദേശങ്ങളുടെ  ആധികാരികത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എംഎല്‍എമാര്‍ക്ക് പാര്‍ട്ടി വിടുന്നതിനു ആദ്യഘട്ട  പണം നല്‍കുന്നതിനെ കുറിച്ചും  സംഭാഷണങ്ങളില്‍ പറയുന്നു. 

Also read :  സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ വാഗ്ദാനങ്ങളുടെ നീണ്ട നിരയുമായി കോണ്‍ഗ്രസ്...!!

അതേസമയം,  ബിജെപിയുടെ ഗൂഢാലോചന പുറത്തുവന്നുവെന്ന കോണ്‍ഗ്രസ്  ആരോപണത്തെ പ്രതിരോധിച്ച്‌ ബിജെപി വക്താവ് മുകേഷ് പരീക്ക് രംഗത്തുവന്നു. ഇതിനു പിന്നില്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് സംശയിക്കുന്നതായും ഓഡിയോ ക്ലിപ്പുകളുടെ ആധികാരിത ഉറപ്പാക്കാന്‍  അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

 കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമസഭാ സ്പീക്കര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിനെതിരെ സച്ചിനും കൂടെയുള്ള 18 എംഎല്‍എമാരും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Trending News