ബെംഗളൂരു: ഹിന്ദുമതം സഹിഷ്ണുതയുള്ള മതമാണെന്നും രാജ്യത്ത് ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുന്നിടത്തോളം കാലം ഭരണഘടനയും സ്ത്രീകളും സുരക്ഷിതരായിരിക്കുമെന്ന് BJP ദേശീയ ജനറല്‍ സെക്രട്ടറി CT Ravi...
"രാജ്യത്ത് ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുന്നിടത്തോളം കാലം ബി ആർ അംബേദ്കർ എഴുതിയ ഭരണഘടനയും ഉണ്ടാകും. ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുമ്പോള്‍ എല്ലാവര്‍ക്കും തുല്യ അവസരമുണ്ടാകും. എന്നാല്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമ്പോൾ ഗാന്ധാരയ്ക്ക് (അഫ്ഗാനിസ്ഥാൻ) സംഭവിച്ചത് ഇവിടെയും സംഭവിക്കും," CT രവി (CT Ravi) പറഞ്ഞു.
"മതേതരത്വവും മതപരമായ സഹിഷ്ണുതയുമാണ് ഹിന്ദുത്വത്തിന്‍റെ അടിസ്ഥാന പ്രമാണം. സഹിഷ്ണുതയുള്ളവര്‍ ഭൂരിപക്ഷമായിരിക്കുമ്പോള്‍ മാത്രമേ മതേതരത്വവും സ്ത്രീകള്‍ക്ക് സുരക്ഷയും ഉണ്ടാവുകയുള്ളൂ,’ CT രവി പറഞ്ഞു.
രാജ്യത്ത് ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ അഫ്ഗാനിസ്ഥാന്‍റെ അവസ്ഥയുണ്ടാകും, പിന്നെ അവര്‍ സംസാരിക്കുക ഭരണഘടനയുടെ ഭാഷ ആയിരിക്കില്ല എന്നും ‘ഈ സത്യം’ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: Yogi Adityanath: മഥുരയില്‍ മദ്യ, മാംസ വ്യാപാരം വിലക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍
BJP ഒരിയ്ക്കലും പ്രീണന രാഷ്ട്രീയം കളിക്കില്ലെന്നും, പ്രീണന രാഷ്ട്രീയം ഒഴിവാക്കി കോണ്‍ഗ്രസ് വസ്തുനിഷ്ഠമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രീണന രാഷ്ട്രീയം കൂടുതല്‍ പാക്കിസ്ഥാനുകളെ സൃഷ്ടിക്കും. താല്‍ക്കാലികമായി അധികാരത്തിലേറാന്‍ അതു മതിയാകും, CT രവി പറഞ്ഞു.
Also Read: ഉത്തർപ്രദേശിൽ 10 ദിവസത്തിനിടെ 53 മരണം; Dengue വ്യാപനമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ചു
രാജ്യം പ്രധാനം എന്ന വസ്തുത ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് മറന്നിരിയ്ക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ അന്ധമാണ്, അവര്‍ക്ക് രാജ്യസ്നേഹവും ഭീകരവാദവും തമ്മിൽ വേർതിരിച്ചറിയാൻ കഴിയുന്നില്ല. അതുകൊണ്ടാണ് അവർ RSSനെ താലിബാനുമായി തുലനം ചെയ്യാൻ ശ്രമിക്കുന്നത്, അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യോഗത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ ദിവസം അസദുദ്ദീന്‍ ഉവൈസിയുടെ AIMIM നെ താലിബാനോടുപമിച്ച് CT രവി വിവാദത്തില്‍പ്പെട്ടിരുന്നു. ബിജെപി നേതാവിന് മറുപടിയുമായി അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...