Corona: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കേന്ദ്രം; 3 കോടിയോളം N95 മാസ്കുകൾ വിതരണം ചെയ്തു

1.28 കോടിയോളം പിപിഇ കിറ്റുകളും വിവിധ സംസ്ഥാനങ്ങളിലും  കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വിതരണം ചെയ്തിട്ടുണ്ട്.  10.33 കോടി ഹൈഡ്രോക്സി ക്ലോറോക്വീൻ മരുന്നുകളും കേന്ദ്ര സർക്കാർ വിതരണം ചെയ്തിട്ടുണ്ട്.    

Last Updated : Aug 13, 2020, 04:57 PM IST
    • മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വെന്റിലേറ്ററുകളും കേന്ദ്രസർക്കാർ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും വിവിധ സംസ്ഥാനങ്ങൾക്കും കൈമാറിയിട്ടുണ്ട്.
    • ഈ സാധനങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഡിആർഡിഒയുടേയും ശ്രമത്തിന്റെ ഫലമായാണ്. ഇത് രാജ്യത്തിന്റെ മറക്കാനാവാത്ത നേട്ടമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Corona: പ്രതിരോധ പ്രവർത്തനങ്ങൾ  ശക്തമാക്കി കേന്ദ്രം; 3 കോടിയോളം N95 മാസ്കുകൾ വിതരണം ചെയ്തു

ന്യുഡൽഹി: കോറോണ പ്രതിരോധ പ്രവർത്തങ്ങൾ ശക്തമാക്കി കേന്ദ്ര സർക്കാർ മുന്നോട്ടു നീങ്ങുകയാണ്.  ഈ നടപടികളുടെ ഭാഗമായി കേന്ദ്രസർക്കാർ ഇതുവരെ വിതരണം ചെയ്തത് 3 കോടിയിലധികം N95 മാസ്കുകളാണ്.  

കൂടാതെ 1.28 കോടിയോളം പിപിഇ കിറ്റുകളും വിവിധ സംസ്ഥാനങ്ങളിലും  കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വിതരണം ചെയ്തിട്ടുണ്ട്.  10.33 കോടി ഹൈഡ്രോക്സി ക്ലോറോക്വീൻ മരുന്നുകളും കേന്ദ്ര സർക്കാർ വിതരണം ചെയ്തിട്ടുണ്ട്.  

Also read: വിദേശ യാത്രകളിൽ സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: സുരേന്ദ്രൻ 

അതുപോലെതന്നെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വെന്റിലേറ്ററുകളും കേന്ദ്രസർക്കാർ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും വിവിധ സംസ്ഥാനങ്ങൾക്കും കൈമാറിയിട്ടുണ്ട്.  ഈ സാധനങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഡിആർഡിഒയുടേയും ശ്രമത്തിന്റെ ഫലമായാണ്.  ഇത് രാജ്യത്തിന്റെ മറക്കാനാവാത്ത നേട്ടമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

Also read: വൈറലായി സിൽക്ക് സ്മിതയായുള്ള ദീപ്തിയുടെ മെക്കോവർ, ചിത്രങ്ങൾ കാണാം... 

കോറോണ വൈറസ് ഭയങ്കരമായ രീതിയിൽ വ്യാപിക്കാന് തുടങ്ങിയതോടെ ആഗോള രാജ്യങ്ങളിൽ മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമം നേരിടുകയും അതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് തദ്ദേശീയമയി മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാനുള്ള തീരുമാനം എടുത്തതും തുടർന്ന് നിർമ്മാണം ആരംഭിച്ചതും.  

Trending News