ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീതി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ സ്കൂളുകള്‍ അടച്ചു.
കഴിഞ്ഞദിവസങ്ങളില്‍ രണ്ടു സ്കൂളുകള്‍ അടച്ചതിന് പിന്നാലെയാണ് വീണ്ടും മൂന്ന് സ്കൂളുകള്‍ കൂടി അടക്കുന്നത്. ഇന്നലെ ശ്രീറാം മില്ലേനിയം, ശിവ് നാടാര്‍സ്കൂളുകളാണ് അടച്ചത്.
ഇത് കൂടാതെ വസന്ത് വിഹാറിലെ ശ്രീറാം മില്ലേനിയം സ്കൂള്‍, ഗുഡ്ഗാവിലെ ആരാവലി, മോള്‍സാരി ക്യാമ്പസ് എന്നിവയാണ് ഇപ്പോള്‍ അടക്കുമെന്ന്‍ റിപ്പോര്‍ട്ട്ചെയ്തിരിക്കുന്നത്.
നോയിഡയിലെ ശ്രീറാം മില്ലേനിയം സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാവിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചവരെ സ്കൂളിന് അവധിപ്രഖ്യാപിച്ചിട്ടുണ്ട്.
പക്ഷെ കുട്ടികളുടെ രക്തം പരിശോധനയ്ക്ക് അയച്ചതില്‍ അവര്‍ക്ക് കൊറോണ ബാധ ഇല്ലെന്ന് റിപ്പോര്‍ട്ട് ഉണ്ട്. കൊറോണ ബാധയുടെ വിവരം അറിഞ്ഞതോടെ ഗൗതം ബുദ്ധ നഗർ CMO ഡോ. അനുരാഗ് ഭാർഗവ് സ്കൂൾ സന്ദർശിക്കുകയും പരിഭ്രാന്തി വേണ്ടെന്നും വ്യാജവാർത്തകളിൽ വീഴരുതെന്നും അറിയിച്ചു.
കൂടാതെ ശിവ നാടാര്‍ സ്കൂളിന് ഈ മാസം 10 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകളിലെ അവധിക്കാലം നേരത്തെയാക്കി ശുചീകരണം നടത്താനാണ്ഉദ്ദേശിക്കുന്നതെന്ന് സ്കൂള്‍ മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്.
Also read: കൊറോണ വൈറസ്: യുഎഇയിലെ സ്കൂളുകള്‍ക്ക് ഒരു മാസത്തേയ്ക്ക് അവധി