COVID-19: രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 498... കടുത്ത നടപടികളുമായി സര്‍ക്കാര്‍

രാജ്യത്ത് കൊറോണ വൈറസ്  (COVID-19) ബാധിതരുടെ എണ്ണം ദിനം  പ്രതി വര്‍ധിക്കുകയാണ്.  ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്  രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 498 ആയി.  

Last Updated : Mar 24, 2020, 06:43 AM IST
COVID-19: രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 498... കടുത്ത നടപടികളുമായി സര്‍ക്കാര്‍

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ്  (COVID-19) ബാധിതരുടെ എണ്ണം ദിനം  പ്രതി വര്‍ധിക്കുകയാണ്.  ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്  രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 498 ആയി.  

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ  ആകെ മരിച്ചവരുടെ എണ്ണം 10 ആയതായാണ് റിപ്പോര്‍ട്ട്.

കേന്ദ്ര ആരോഗ്യമന്ത്രാലയ൦ പുറത്തു വിട്ട കണക്കാണ് ഇത്.  നിലവില്‍ കേരളവും മഹാരാഷ്ട്രയുമാണ്‌ ഏറ്റവും കൂടുതല്‍ കൊറോണ ഭീതി നേരിടുന്നത്.

കൊറോണ വൈറസ്  ബാധയെ പ്രതിരോധിക്കാന്‍ കടുത്ത നടപടികളാണ് കേന്ദ്രവും സംസ്ഥാനങ്ങളും കൈക്കൊണ്ടിരിക്കുന്നത്.  രാജ്യത്ത് തീവണ്ടി, ബസ്, മെട്രോ തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കി. കൂടാതെ, എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ത്തിവയ്ക്കും.

അതേസമയം,  സംസ്ഥാന /കേന്ദ്ര ഭരണ പ്രദേശങ്ങളടക്കം 30 തിടത്ത് lock down പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. മഹാരാഷ്ട്രയിലും പഞ്ചാബിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു.  

പഞ്ചാബില്‍ കൊറോണ ബാധയെ നേരിടാന്‍ 20 കോടിയുടെ പ്രത്യേക ധനസഹായം മുഖ്യമന്ത്രിയുടെ ദുരിത്സ്വാസ നിധിയില്‍ നിന്നും അനുവദിച്ചു.

Trending News