സംസ്ഥാനത്ത് പുതുതായി 1,968 പേര്‍ക്ക് കൂടി കോവിഡ്, 1,217 പേര്‍ക്ക് രോഗവിമുക്തി

സംസ്ഥാനത്ത് ഇന്ന് പുതുതായി 1,968 പേര്‍ക്ക് കൂടി  കോവിഡ് സ്ഥിരീകരിച്ചു. 

Last Updated : Aug 20, 2020, 06:35 PM IST
  • സംസ്ഥാനത്ത് പുതുതായി 1,968 പേര്‍ക്ക് കൂടി കോവിഡ്
  • 1,217 പേര്‍ക്ക് രോഗവിമുക്തി
  • 9 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 191 ആയി
സംസ്ഥാനത്ത് പുതുതായി 1,968 പേര്‍ക്ക് കൂടി  കോവിഡ്, 1,217 പേര്‍ക്ക് രോഗവിമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 1,968 പേര്‍ക്ക് കൂടി  കോവിഡ് സ്ഥിരീകരിച്ചു. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.   ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഓഫീസ് അറിയിച്ചതാണ് ഈ വിവരം 

രോഗ സ്ഥിരീകരണം  ജില്ലകള്‍  അടിസ്ഥാനമാക്കി ഇപ്രകാരം: -

തിരുവനന്തപുരം  429, മലപ്പുറം  356,  ആലപ്പുഴ  198,  എറണാകുളം 150, കോഴിക്കോട് 130,  കോട്ടയം  124,  പത്തനംതിട്ട 119,   കാസര്‍ഗോഡ്  91, കൊല്ലം  86,  കണ്ണൂര്‍  78,  തൃശൂര്‍ 72,  പാലക്കാട്   65,  ഇടുക്കി 35,  വയനാട് 35.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  
48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.  എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു.

 9 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 191 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ചികിത്സയിലായിരുന്ന 1,217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 18,123 പേരാണ് ഇപ്പോള്‍  രോഗം  സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 33,828 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,73,189 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,58,543 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,646 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2198 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also read: സംസ്ഥാനത്ത് ഇന്ന് നാല് കോറോണ മരണം കൂടി സ്ഥിരീകരിച്ചു..!

അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,010 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 13,12,992 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,55,984 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 31 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.  18 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 585 ഹോട്ട് സ്പോട്ടുകളാണുള്ളത്. 

Trending News