Cyclone Gulab: തീരം തൊട്ട് ​ഗുലാബ് ചുഴലിക്കാറ്റ്; കനത്ത മഴ, അതീവ ജാ​ഗ്രതാ നിർദേശം

ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവാത്താൽ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്.

Written by - Zee Malayalam News Desk | Last Updated : Sep 26, 2021, 09:09 PM IST
  • കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അ‍ലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
  • ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം
  • നിലവിലെ സ്ഥിതിയിൽ ചൊവ്വാഴ്ച വരെ കേരളത്തിൽ മഴ തുടരുമെന്നാണ് അറിയിപ്പ്
  • ഇന്നും നാളെയും കേരളാതീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതും വിലക്കിയിട്ടുണ്ട്
Cyclone Gulab: തീരം തൊട്ട് ​ഗുലാബ് ചുഴലിക്കാറ്റ്; കനത്ത മഴ, അതീവ ജാ​ഗ്രതാ നിർദേശം

ന്യൂഡൽഹി: ഗുലാബ് ചുഴലിക്കാറ്റ്  തീരം തൊട്ടു. 95 കിമീ വേഗതയോടെയാണ് തീരം തൊട്ടത്. അടുത്ത മൂന്ന് മണിക്കൂറില്‍ പൂര്‍ണ്ണമായും കരയില്‍ പ്രവേശിക്കും. ഗുലാബ് ചുഴലിക്കാറ്റിന്റെ (Cyclone Gulab) പ്രഭാവാത്താൽ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അ‍ലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. നിലവിലെ സ്ഥിതിയിൽ ചൊവ്വാഴ്ച വരെ കേരളത്തിൽ മഴ തുടരുമെന്നാണ് അറിയിപ്പ്.

ALSO READ: Gulab Cyclone: സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; ആന്ധ്ര, ഒഡീഷ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിച്ചു

മണിക്കൂറിൽ 50 കീ മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇന്നും  നാളെയും കേരളാതീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതും വിലക്കിയിട്ടുണ്ട്. നാളെയും ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ് (Yellow Alert). ഗുലാബിൻ്റെ സ്വാധീനം തീർന്നാലുടൻ തന്നെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി.

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ 13 സംഘങ്ങളെ രക്ഷാപ്രവർത്തനത്തിനായി ഒ‍‍ഡീഷയിൽ വിന്യസിച്ചു. ഒഡീഷയുടെ തെക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കന്‍ മേഖലയിലും അതീവ ജാ​ഗ്രതയാണ് പുലർത്തുന്നത്. കോസ്റ്റ്​ഗാർഡിന്റെ പതിനഞ്ചിലധികം ബോട്ടുകള്‍ തീരമേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ALSO READ: Gulab Cyclone: ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടും; അതീവ ജാ​ഗ്രതാ നിർദേശം, ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുലാബ് ചുഴലിക്കാറ്റ് സാഹചര്യം വിലയിരുത്തി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജ​ഗൻ മോഹൻ റെഡ്ഡിയുമായി പ്രധാനമന്ത്രി സംസാരിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികുമായും പ്രധാനമന്ത്രി സംസാരിച്ചു. ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാ സഹായവും നൽകുമെന്ന് സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി ഉറപ്പ് നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News