പിറ്റ് ബുളും റോട്ട് വീലറും വേണ്ട; അപകടകാരികളായ നായ്‌ക്കളെ നിരോധിക്കണമെന്ന് ഡൽഹി ഹൈക്കോടതി

നായ്‌ക്കളെ വളർത്തുന്നതിനുള്ള ലൈസൻസ് റദ്ദാക്കണമെന്ന കാര്യത്തിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ നിർണായക തീരുമാനമുണ്ടാകുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Dec 9, 2023, 01:05 PM IST
  • ലൈസൻസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ നിർദേശം
  • നാടൻ നായ്‌ക്കളെ വളർത്തുന്നത് പ്രോത്സാഹിപ്പിക്കണമെന്നും കോടതി
  • അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഹർജി
പിറ്റ് ബുളും റോട്ട് വീലറും വേണ്ട; അപകടകാരികളായ നായ്‌ക്കളെ നിരോധിക്കണമെന്ന് ഡൽഹി ഹൈക്കോടതി

അപകടകാരികളായ നായ ഇനങ്ങളെ നിരോധിക്കുന്ന കാര്യത്തിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് കേന്ദ്ര സർക്കാരിന് നിർദേശം. ഡൽഹി ഹൈക്കോടതിയാണ് ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. 

പിറ്റ് ബുൾ, റോട്ട് വീലർ, അമേരിക്കൻ ബുൾഡോഗ്, ടെറിയേഴ്‌സ്, നെപ്പോളിറ്റൻ മാസ്റ്രിഫ്, വുൾഫ് ഡോഗ്, ഇവയുടെ ക്രോസ് ബ്രീഡുകൾ തുടങ്ങിയ ഇനത്തിൽപ്പെട്ട നായ്‌ക്കളെ വളർത്തുന്നതിനുള്ള ലൈസൻസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. നാടൻ നായ്‌ക്കളെ വളർത്തുന്നത് പ്രോത്സാഹിപ്പിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം അപകടകാരികളായ നായ്‌ക്കളെ വളർത്തുന്നതിനുള്ള ലൈസൻസ് റദ്ദാക്കണമെന്ന കാര്യത്തിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ നിർണായക തീരുമാനമുണ്ടാകുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. നേരത്തേ ഇതുമായി ബന്ധപ്പെട്ട ഹർജി വേഗത്തിൽ തീർപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ, അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഹർജി നൽകിയത്.

അപകടസാദ്ധ്യത കണക്കിലെടുത്ത് ഈ ഇനങ്ങളെ വളർത്തുന്നത് പല രാജ്യങ്ങളും ഇതിനോടകം നിരോധിച്ചിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. രാജ്യത്തുടനീളം നായ്‌ക്കളുടെ കടിയേറ്റ് മരണപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ച് വരുന്നതായും അപകട സാദ്ധ്യതകൾ ലഘൂകരിക്കാൻ വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News