Delhi Liquor Policy Case: ഡൽഹി മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

കേസുമായി ബന്ധപ്പെട്ട് ജൂലൈ 12 വരെ കെജ്‌രിവാൾ തിഹാർ ജയിലിൽ കഴിയണം. ചോദ്യം ചെയ്യലിൽ മതിയായ ഉത്തരം നൽകുന്നില്ലെന്നും കേസുമായി കെജ്‌രിവാൾ സഹകരിക്കുന്നില്ലെന്നും സി.ബി.ഐ. റിമാൻഡ് അപേക്ഷയിൽ ആരോപിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jun 29, 2024, 06:49 PM IST
  • കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് കേജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്.
  • 2021-22 കാലത്ത് നടന്ന മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കേജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.
Delhi Liquor Policy Case: ഡൽഹി മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറുമായ കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസിലാണ് കോടതി നടപടി എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് കേജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. 

കേസുമായി ബന്ധപ്പെട്ട് ജൂലൈ 12 വരെ കെജ്‌രിവാൾ തിഹാർ ജയിലിൽ കഴിയണം. ചോദ്യം ചെയ്യലിൽ മതിയായ ഉത്തരം നൽകുന്നില്ലെന്നും കേസുമായി കെജ്‌രിവാൾ സഹകരിക്കുന്നില്ലെന്നും സി.ബി.ഐ. റിമാൻഡ് അപേക്ഷയിൽ ആരോപിച്ചു. നാല് കുറ്റപത്രങ്ങളാണ് കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. ഹാജരാക്കിയത്. ബി.ആർ.എസ്. നേതാവ് കെ. കവിത, മനീഷ് സിസോദിയ എന്നിവർ അടക്കം 17 പ്രതികളാണ് കുറ്റപത്രത്തിൽ ഉള്ളത്.

ALSO READ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘത്തിലെ 137 ഇന്ത്യക്കാർ ശ്രീലങ്കയിൽ പിടിയിൽ

2021-22 കാലത്ത് നടന്ന മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കേജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മാർച്ച് 21- നാണ്
അറസ്റ്റ് ചെയ്തത്. തുടർന്ന് ജൂണ്‍ 26-ന്  ഇ.ഡി. കസ്റ്റഡിയിൽ ഇരിക്കെ സിബിഐ അറസ്റ്റ് ചെയ്തു. ഡല്‍ഹി റൗസ് അവന്യൂ കോടതി അദ്ദേഹത്തെ മൂന്നുദിവസം സി.ബി.ഐ. കസ്റ്റഡിയിൽ വിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News