തമിഴ്നാട്ടിൽ Lockdown നീട്ടി; ജൂൺ 14 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്

കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും പ്രതിദിന കണക്കിൽ ശരാശരി 22,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടാൻ ധാരണയായത്

Written by - Zee Malayalam News Desk | Last Updated : Jun 5, 2021, 03:17 PM IST
  • സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെ മാത്രം പ്രവേശിപ്പിച്ച് പ്രവർത്തിക്കും
  • കൊവിഡ് കേസുകൾ കുറ‍ഞ്ഞ ജില്ലകൾക്ക് ഇതിന് പുറമെ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്
  • ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, മോട്ടോർ ടെക്നീഷ്യൻമാർ, മരപ്പണിക്കാർ എന്നിവർക്ക് രാവിലെ ആറിനും വൈകിട്ട് അഞ്ചിനും ഇടയിൽ പ്രവർത്തിക്കാം
  • ഇലക്ട്രിക്കൽ വസ്തുക്കൾ വിൽക്കുന്ന കടകൾക്കും വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാം
തമിഴ്നാട്ടിൽ Lockdown നീട്ടി; ജൂൺ 14 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്

ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. ജൂൺ 14 വരെയാണ് ലോക്ക്ഡ‍ൗൺ (Lockdown) നീട്ടിയത്. 11 ജില്ലകളിൽ നിയന്ത്രണം ശക്തമാക്കി. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ (MK Stalin) നേതൃത്വത്തിൽ ചേർന്ന യോ​ഗത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനമായത്.

കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും പ്രതിദിന കണക്കിൽ ശരാശരി 22,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ ധാരണയായത്. കോവായ്, മയലദുതുരൈ, നാ​ഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, നാമക്കൽ, കരൂർ, സേലം, ഈറോഡ്, തിരുപ്പൂർ, നീ​ല​ഗിരി എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്. ഈ ജില്ലകളിൽ കൊവിഡ് വ്യാപനം ഉയർന്ന തോതിലാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യക്തമാക്കി.

ALSO READ: India Covid Update: പ്രതിദിന കേസുകൾ ഏറ്റവും കുറവിൽ, രണ്ട് മാസത്തിനിടയിൽ 50 ശതമാനത്തിലധികം കുറവ്

അതേസമയം, കൊവിഡ് വ്യാപനം കുറ‍ഞ്ഞ ജില്ലകളിൽ നിയന്ത്രണങ്ങൾക്ക് (Covid restrictions) ഇളവ് നൽകിയിട്ടുണ്ട്. പലചരക്ക്, പച്ചക്കറി, മാംസം, മത്സ്യം എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ ആറിനും വൈകിട്ട് അഞ്ചിനും ഇടയിൽ പ്രവർത്തിക്കാൻ അനുമതിയുണ്ട്. പച്ചക്കറി, പഴം, പൂക്കൾ എന്നിവ വിൽക്കുന്ന റോഡരികിലെ കടകൾക്കും രാവിലെ ആറ് മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാം.

സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെ മാത്രം പ്രവേശിപ്പിച്ച് പ്രവർത്തിക്കും. കൊവിഡ് കേസുകൾ കുറ‍ഞ്ഞ ജില്ലകൾക്ക് ഇതിന് പുറമെ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, മോട്ടോർ ടെക്നീഷ്യൻമാർ, മരപ്പണിക്കാർ എന്നിവർക്ക് രാവിലെ ആറിനും വൈകിട്ട് അഞ്ചിനും ഇടയിൽ പ്രവർത്തിക്കാം. ഇലക്ട്രിക്കൽ വസ്തുക്കൾ വിൽക്കുന്ന കടകൾക്കും വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാം. ടാക്സി, ഓട്ടോറിക്ഷകൾ തുടങ്ങിയവ ഇ-രജിസ്ട്രേഷൻ നടത്തിയേ ഉപയോ​ഗിക്കാൻ സാധിക്കൂ.

ALSO READ: Covid19: സംസ്ഥാനത്ത് ഇന്നു മുതൽ ബുധനാഴ്ച വരെ കർശന നിയന്ത്രണം

അതേസമയം, കേരളത്തിലും നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്ക് പുറമേ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, കോർപറേഷനുകൾ, കമ്മീഷനുകൾ തുടങ്ങിയവ 50 ശതമാനം ഉദ്യോ​ഗസ്ഥരെ മാത്രം ഉൾപ്പെടുത്തി ജൂൺ 10ന് ശേഷമേ പ്രവർത്തനം തുടങ്ങൂ. 

യാത്രാപാസുകൾ ദുരുപയോ​ഗം ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ സേവനം (Medical service) പോലുള്ള അവശ്യയാത്രകൾ അനുവദിക്കും. സർക്കാർ വ്യക്തമാക്കിയ അവശ്യസർവീസ് വിഭാ​ഗത്തിൽ ഉൾപ്പെടുന്നവർ ജോലി സ്ഥലത്തേക്കും തിരിച്ചും നിശ്ചിത സമയങ്ങളിൽ മാത്രമേ യാത്ര ചെയ്യാവൂ.

ALSO READ: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് പതിനേഴായിരത്തിനോടടുത്ത് കോവിഡ് കേസുകൾ സ്ഥിരീകരിച്ചു; 135 പേരാണ് മരണപ്പെട്ടത്

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, വ്യവസായ സ്ഥാപനങ്ങൾ, അസംസ്കൃത വസ്തുക്കളും മറ്റും നിർമിക്കുന്ന സ്ഥാപനങ്ങൾ, നിർമാണ സാമ​ഗ്രികൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് മാത്രമേ നിലവിൽ പ്രവർത്തിക്കാൻ അനുമതിയുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News