ന്യൂഡൽഹി: ന്യൂഡൽഹിയിലും സമീപ പ്രദേശങ്ങളിലും അതിശക്തമായ മഴ (Heavy Rain). 46 വർഷത്തിനിടയിലെ അതിശക്തമായ മഴയാണ് രാജ്യതലസ്ഥാനത്ത് ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ട്. ന്യൂഡൽഹി വിമാനത്താവളത്തിലും റോഡുകളിലും വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടിരിക്കുന്നത്.
Continuous rain causes waterlogging in several parts of Delhi; visuals from Moti Bagh and RK Puram. pic.twitter.com/HpXtex5w7w
— ANI (@ANI) September 11, 2021
#WATCH | Parts of Delhi Airport waterlogged following heavy rainfall in the national capital; visuals from Indira Gandhi International Airport (Terminal 3) pic.twitter.com/DIfUn8tMei
— ANI (@ANI) September 11, 2021
വിമാനത്താവളത്തിന്‍റെ റണ്‍വേയിലടക്കം വെള്ളക്കെട്ടാണ്. വിമാന സര്‍വീസുകള്‍ നിര്‍ത്തിയേക്കും. കഴിഞ്ഞ രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത 12 മണിക്കൂർ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
ഒഡീഷ, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
#WATCH | Children swim amid heavily waterlogged roads following continuous rains in the National Capital; visuals from near MCD Civic Centre. pic.twitter.com/N5E3fjFNGz
— ANI (@ANI) September 11, 2021
Uttarakhand: Vehicles damaged in a landslide incident near Rudraprayag area on Rishikesh-Badrinath National Highway, due to heavy rainfall pic.twitter.com/KttPdaYVSK
— ANI (@ANI) September 11, 2021
ഉത്തരാഖണ്ഡിലും അതിശക്തമായ മഴയാണ് തുടരുന്നത്. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂചലനവും റിപ്പോർട്ട് ചെയ്തു. ഇത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ പലയിടങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...