മഹാരാഷ്ട്ര: BJP-NCP സഖ്യം, അറിയില്ലെന്ന് ശരത് പവാര്‍

തീരുമാനം എന്‍സിപി ദേശീയ നേതൃത്വത്തിന്‍റെ അറിവോടെയല്ലെന്നും അജിത്തിന്‍റെ ഈ തീരുമാനത്തെ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. 

Last Updated : Nov 23, 2019, 10:27 AM IST
  • ബിജെപിയുമായി സര്‍ക്കാര്‍ രൂപികരിക്കാനുള്ള തീരുമാനം എന്‍സിപിയുടെ അറിവോടെയല്ല.
  • ബിജെപിയുമായി ചേര്‍ന്നുള്ള സര്‍ക്കാര്‍ രൂപികരണ൦ അജിത്‌ പവാറിന്‍റെ വ്യക്തിപരമായ തീരുമാന൦.
  • പ്രതികരണം ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷ൦.
മഹാരാഷ്ട്ര: BJP-NCP സഖ്യം, അറിയില്ലെന്ന് ശരത് പവാര്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ BJP-NCP സഖ്യ സര്‍ക്കാരിനെ കുറിച്ച് അറിയില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. 

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ശരത് പവാര്‍ തന്‍റെ  നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുമായി സര്‍ക്കാര്‍ രൂപികരിക്കാനുള്ള തീരുമാനം എന്‍സിപിയുടെ അറിവോടെയല്ലെന്നാണ് ശരത് പവാര്‍ പറയുന്നത്. 

ബിജെപിയുമായി ചേര്‍ന്നുള്ള സര്‍ക്കാര്‍ രൂപികരണ൦ അജിത്‌ പവാറിന്‍റെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. 

തീരുമാനം എന്‍സിപി ദേശീയ നേതൃത്വത്തിന്‍റെ അറിവോടെയല്ലെന്നും അജിത്തിന്‍റെ ഈ തീരുമാനത്തെ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. 

 

 

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതികരണം അറിയിച്ച് ശരത് പവാര്‍ രംഗത്തെത്തിയത്. 

എന്‍സിപിയെ പിളര്‍ത്തിക്കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ രൂപവത്കരിക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

ഈ റിപ്പോര്‍ട്ടുകള്‍ സത്യമെന്ന് തെളിയിക്കുന്നതാണ് ശരത് പവാറിന്‍റെ ട്വീറ്റ്. എന്‍സിപിയുടെ 54 എം.എല്‍.എമാരില്‍ 22 പേരുടെ പിന്തുണയാണ് അജിത് പവാറിന് ലഭിച്ചത്. 

ഇന്ന് രാവിലെ എട്ട് മണിയ്ക്കാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 

എന്‍സിപി നേതാവും ശരത് പവാറിന്‍റെ അനന്തരവനുമായ അജിത്‌ പവാര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവാണ് അജിത് പവാര്‍.

ശനിയാഴ്ച പുലര്‍ച്ചെ 5.47നാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം പിന്‍വലിച്ചത്. ശിവസേനയെ ഞെട്ടിച്ചാണ്  മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപിയുടെ നാടകീയ നീക്കം. 

മഹാരാഷ്ട്രയില്‍ ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിയുടെ നിര്‍ണ്ണായക നീക്കം.

Trending News