UAN Number: നിങ്ങളുടെ പേരില്‍ രണ്ട് യുഎഎൻ നമ്പർ ഉണ്ടോ? എങ്കില്‍ പഴയത് ഉടന്‍ ഡീആക്ടിവേറ്റ് ചെയ്തോളൂ

Provident Fund എന്നത് സര്‍ക്കാര്‍, പ്രൈവറ്റ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഭാവിയിലേയ്ക്കുള്ള വലിയ  ഒരു സമ്പാദ്യമാണ്. ജോലിയില്‍  നിന്നും വിരമിക്കുന്ന സമയത്ത് നല്ലൊരു തുക ജീവനക്കാര്‍ക്ക് ഈ സമ്പാദ്യത്തിലൂടെ ലഭിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 25, 2022, 11:15 PM IST
  • ഒന്നിലധികം യുഎഎൻ നമ്പര്‍ ഒരാളുടെ പേരില്‍ ഉണ്ടാകുന്നത് ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം
UAN Number: നിങ്ങളുടെ പേരില്‍ രണ്ട് യുഎഎൻ നമ്പർ ഉണ്ടോ? എങ്കില്‍ പഴയത് ഉടന്‍ ഡീആക്ടിവേറ്റ് ചെയ്തോളൂ

EPF UAN Number: Provident Fund എന്നത് സര്‍ക്കാര്‍, പ്രൈവറ്റ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഭാവിയിലേയ്ക്കുള്ള വലിയ  ഒരു സമ്പാദ്യമാണ്. ജോലിയില്‍  നിന്നും വിരമിക്കുന്ന സമയത്ത് നല്ലൊരു തുക ജീവനക്കാര്‍ക്ക് ഈ സമ്പാദ്യത്തിലൂടെ ലഭിക്കുന്നു. 

ഇന്ത്യയിലെ മിക്കവാറും എല്ലാ  ശമ്പളമുള്ള ജീവനക്കാർക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ  ഒരു അക്കൗണ്ട് ഉണ്ടാവും.  അവരുടെ ശമ്പളത്തിന്‍റെ ചെറിയ ഒരു ഭാഗം  ഈ അക്കൗണ്ടില്‍  എല്ലാ മാസവും നിക്ഷേപിക്കപ്പെടുന്നു.  പിഎഫ് അക്കൗണ്ട് ഒരു  തവണ തുറന്നുകഴിഞ്ഞാൽ, റിട്ടയർമെന്‍റ് വരെ അക്കൗണ്ടും അതിന്‍റെ യുഎഎൻ നമ്പരും  അതായത് യൂണിവേഴ്സൽ അക്കൗണ്ട് നമ്പരും  അതേപടി തുടരും.

Also Read:  EPFO Alert: ഇക്കാര്യം ശ്രദ്ധിച്ചില്ല എങ്കില്‍ നിങ്ങള്‍ക്ക് PF അക്കൗണ്ടില്‍ നിക്ഷേപിച്ച തുക നഷ്ടപ്പെടാം..!!

എന്നാല്‍, പ്രൈവറ്റ് ജോലി ചെയ്യുന്ന ആളുകള്‍ തങ്ങളുടെ വളർച്ചയ്ക്കായി ഇടയ്ക്കിടെ ജോലി മാറുന്നു. ഇത് എല്ലാവരും ചെയ്യാറുള്ള ഒന്നാണ്. ഈ സമയത്ത് ആളുകള്‍ ചെയ്യുന്ന ഒരു കാര്യമാണ്, പഴയ പിഎഫിൽ നിന്ന് പണം പിൻവലിക്കുകയും പുതിയ കമ്പനിയിൽ പുതിയ പിഎഫ് അക്കൗണ്ട് തുറക്കുകയും ചെയ്യുന്നു എന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍  സംഭവിക്കുന്നത് നിങ്ങളുടെ പേരില്‍ മറ്റൊരു യുഎഎൻ നമ്പര്‍ കൂടി അബദ്ധത്തിൽ ജനറേറ്റ് ചെയ്യപ്പെട്ടു എന്നതാണ്.  

Also Read:  Good News..! EPFO അക്കൗണ്ട് ഉടമകള്‍ക്ക് ഉടന്‍ ലഭിക്കും 40,000 രൂപ...!!    

ഇങ്ങനെ ഒന്നിലധികം യുഎഎൻ നമ്പര്‍  ഒരാളുടെ പേരില്‍ ഉണ്ടാകുന്നത് ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. ഈ പ്രശ്നങ്ങള്‍  ഒഴിവാക്കാൻ, നിങ്ങളുടെ പഴയ പിഎഫ് അക്കൗണ്ടിലെ ഫണ്ടുകൾ പുതിയ പിഎഫ് അക്കൗണ്ടിലേക്ക് മാറ്റുകയും പഴയ യുഎഎൻ നമ്പര്‍ ഡീആക്ടിവേറ്റ് ചെയ്യുകയും വേണം. 

പഴയ UAN നമ്പര്‍ എങ്ങിനെ ഡീആക്ടിവേറ്റ് ചെയ്യാം?  

പഴയ UAN നമ്പര്‍ എങ്ങിനെ ഡീആക്ടിവേറ്റ് ചെയ്യുന്നതിനായി ആദ്യം EPFO-യുടെ ഔദ്യോഗിക വെബ്സൈറ്റായ epfindia.gov.in- സന്ദര്‍ശിക്കുക

നിങ്ങളുടെ നിലവിലുള്ള UAN നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക. 

ഇതിനുശേഷം, One Member - One EPF അക്കൗണ്ട് ക്ലിക്ക് ചെയ്യുക.

ഇവിടെ നിങ്ങള്‍ 'ഓൺലൈൻ സേവനങ്ങൾ' എന്ന വിഭാഗത്തിലേക്ക് പോകേണ്ടതുണ്ട്. അവിടെനിന്നും  "Request for Transfer Account" എന്ന വിഭാഗത്തിലേയ്ക്ക് പോകുക. 

നിങ്ങളുടെ പഴയ PF അക്കൗണ്ടിൽ നിന്ന് പുതിയ UAN ലിങ്ക് ചെയ്ത PF അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ ഇവിടെ അപേക്ഷിക്കുക.

ഇതിന് ശേഷം നിങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചതിന് ശേഷം EPFO ​​നിങ്ങളുടെ പേരിലുള്ള മറ്റ് UAN നമ്പരുകള്‍ കണ്ടെത്തുന്നു.  

പരിശോധിച്ചുറപ്പിക്കൽ പൂർത്തിയായ ശേഷം, EPFO ​​നിങ്ങളുടെ എല്ലാ പഴയ UAN നമ്പരുകളും  ഡീആക്ടിവേറ്റ് ചെയ്യുകയും ലിങ്ക് ചെയ്യുകയും ചെയ്യുന്നു.

ഇതിനുശേഷം, പിഎഫ് അക്കൗണ്ട് ഉടമയ്ക്ക് എസ്എംഎസ് വഴി വിവരങ്ങൾ ലഭിക്കുകയും പുതിയ യുഎഎൻ സജീവമായി നിലനിര്‍ത്താനും സാധിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News