ന്യൂ ഡൽഹി : ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജയിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയമായി ബന്ധപ്പെട്ട് ഹവാല ഇടപാടിൽ ആം ആദ്മി മന്ത്രിക്ക് ബന്ധമുണ്ടെന്നുള്ള കണ്ടെത്തലിനെ തുടർന്നാണ് ഇഡിയുടെ അറസ്റ്റ്.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം ഡൽഹി ആരോഗ്യ മന്ത്രിയുടെ കുടുംബവും കമ്പനിയുമായി ബന്ധപ്പെട്ട് 4.81 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു. കേസ് സംബന്ധിച്ച് 2018ൽ സത്യേന്ദർ ജയിനെ ഇഡി ചോദ്യം ചെയ്തിരുന്നു.
അരവിന്ദ് കേജ്രിവാൾ മന്ത്രിസഭയിൽ ആരോഗ്യത്തിന് പുറമെ ഭവനം, ഊർജം, പൊതുമരാമത്ത്, വ്യവസായം, ജലസേചനം തുടങ്ങിയ വകുപ്പുകളും സത്യേന്ദറാണ് കൈകാര്യം ചെയ്യുന്നത്. ഷകുർബസ്തി മണ്ഡലത്തിൽ നിന്നുള്ള എഎപി എംഎൽഎയാണ് സത്യേന്ദർ.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.