ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ സൈന്യം വധിച്ചു

ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലില്‍ രാത്രി തന്നെ ഒരു ഭീകരനെ വധിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് 4 പേരെ സൈന്യം വധിച്ചത്.   

Last Updated : Aug 4, 2018, 09:41 AM IST
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ സൈന്യം വധിച്ചു

ഷോപിയാന്‍: ജമ്മുകശ്മീരിലെ കില്ലോറയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ ലെഷ്കറെ ത്വയ്യിബ ഭീകരന്‍ ഉമര്‍ മാലിക് ആണ്. മൃതദേഹത്തിനു സമീപത്തു നിന്ന് എ.കെ 47 തോക്കും കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു.

വെള്ളിയാഴ്ച രാത്രി 9.30 തുടങ്ങിയ ഏറ്റമുട്ടല്‍ അവസാനിച്ച ശേഷം ഇന്ന് പുലര്‍ച്ചെ വീണ്ടും വെടിവെപ്പ് തുടങ്ങുകയായിരുന്നു. പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്.

ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലില്‍ രാത്രി തന്നെ ഒരു ഭീകരനെ വധിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് 4 പേരെ സൈന്യം വധിച്ചത്. ലഷ്‌കറി ത്വയ്ബ ഭീകരന്‍ ഉമര്‍ മാലിക്ക് ആയിരുന്നു ഇന്നലെ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ കയ്യില്‍ നിന്നും എകെ 47 ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ സൈന്യം കണ്ടെടുത്തു.

ഷോപ്പിയാനില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മേഖല വളഞ്ഞ സുരക്ഷാ സേനയ്ക്കുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശക്തമായി രീതിയില്‍ സൈന്യം തിരിച്ചടിക്കുകയായിരുന്നു.  പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

Trending News