New Delhi: ടൂൾകിറ്റ് കേസിൽ (Toolkit case) കാലാവസ്ഥാ പ്രവർത്തക ദിഷ രവിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രതികരണം ശക്തമാക്കുകയാണ്.
ദിഷയുടെ അറസ്റ്റില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു.
അതിനിടെ ഈ വിഷയത്തില്‍ ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് (Anil Vij) നടത്തിയ പ്രതികരണം വിവാദമാവുകയാണ്. ദേശവിരുദ്ധ ചിന്തയുള്ളവരെ ഉന്മൂലനം ചെയ്യണമെന്നാണ് BJP മന്ത്രിയുടെ ആഹ്വാനം. 'ദേശവിരുദ്ധ ചിന്ത മനസില്‍ പേറുന്ന എല്ലാവരെയും ഉന്മൂലനം ചെയ്യണം. അത് ദിഷ രവി ആയാലും ശരി, മറ്റാരായാലും ശരി', ഇതായിരുന്നു ഹരിയാന മന്ത്രി അനില്‍ വിജ് നടത്തിയ പ്രതികരണം. ട്വീറ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
देश विरोध का बीज जिसके भी दिमाग में हो उसका समूल नाश कर देना चाहिए फिर चाहे वह #दिशा_रवि हो यां कोई और ।
— ANIL VIJ MINISTER HARYANA (@anilvijminister) February 15, 2021
എന്നാല്‍, അനില്‍ വിജിന്റെ പ്രസ്താവനയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് കോൺഗ്രസ് എംപി ശശി തരൂർ (Shashi Tharoor) രംഗത്തെത്തി. ടൂൾകിറ്റുകളേക്കാൾ ഇത്തരം പ്രസ്താവനകളാണ് ജനാധിപത്യത്തെ ഭീഷണിയെന്ന് അദ്ദേഹം പറഞ്ഞു.
Surely tweets like this are far more harmful to our democracy than anything in the “toolkit” @DISHARAVI21 retweeted? https://t.co/veVEp6CyUN
— Shashi Tharoor (@ShashiTharoor) February 15, 2021
രാജ്യത്തു നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തൻബർഗ് നടത്തിയ ട്വീറ്റ് ആണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഗ്രേറ്റ കർഷക സമരത്തിന് അഭിവാദ്യമെന്ന നിലയിൽ ട്വീറ്റ് ചെയ്തു. ആ ടൂൾ കിറ്റിൽ കർഷകർക്ക് വേണ്ടി സര്‍ക്കാര്‍ എന്തൊക്കെ ചെയ്യണമെന്നും വെളിപ്പെടുത്തിയിരുന്നു.
Also read: Toolkit Case: മലയാളി അഭിഭാഷക ഉൾപ്പടെ രണ്ട് പേർക്ക് കൂടി അറസ്റ്റ് വാറണ്ട്, കേസിൽ കൂടുതൽ അന്വേഷണം
കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിയെക്കൂടാതെ രണ്ട് പേര്‍ക്കെതിരെ കൂടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മലയാളി അഭിഭാഷക നിഖിത ജേക്കബ്, പരിസ്ഥിതി പ്രവർത്തകൻ ശന്തനു എന്നിവര്‍ക്കെതിരെയാണ് ഡല്‍ഹി പോലീസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകയായ നിഖിതയാണ് ടൂള്‍ കിറ്റ് നിര്‍മിച്ചതെന്ന് ഡല്‍ഹി പോലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...