Manipur Violence: ആ വ്യാജവാർത്തയാണ് ഈ ക്രൂരതയിലേക്ക നയിച്ചത്; മണിപ്പൂർ വിഷയത്തിൽ കാരണം പറഞ്ഞ് പൊലീസ്

Fake news led to terrifying incident: 800 മുതല്‍ 1000 പേര്‍ വരെ അടങ്ങിയ ആയുധധാരികള്‍ ഗ്രാമത്തിലേക്ക് ഇരച്ച് കയറി വന്‍ അക്രമം നടത്തിയതെന്നും പൊലീസ് വിശദമാക്കി.

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 07:15 PM IST
  • വീഡിയോ പുറത്തെത്തിയതോടെ രാജ്യ വ്യാപകമായി രോഷം ഉയർന്നുവരികയും പ്രധാനമന്ത്രി അടക്കം അക്രമത്തേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു.
  • മെയ്തെയ് വിഭാഗത്തില്‍പെട്ടവരുടെ കൂട്ടമാണ് ഇത് ചെയ്തതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‍സ് ഫോറം ആരോപിച്ചത്.
Manipur Violence: ആ വ്യാജവാർത്തയാണ് ഈ ക്രൂരതയിലേക്ക നയിച്ചത്; മണിപ്പൂർ വിഷയത്തിൽ കാരണം പറഞ്ഞ് പൊലീസ്

ദില്ലി: മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട സ്ത്രീകളെ നഗ്നരാക്കി നടത്തുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിന്റെ കാരണത്തെക്കുറിച്ച് വിശധീകരിച്ച് പോലീസ്. ദില്ലിയില്‍ നടന്ന കൊലപാതക വാര്‍ത്ത മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ നടന്നതെന്ന പേരില്‍ പ്രചരിച്ചതാണ് മണിപ്പൂരിലെ ക്രൂരതയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രതികരണം. മെയ്തെയ് വിഭാഗത്തിലെ സ്ത്രീയ്ക്ക് നേരെയുണ്ടായ അതിക്രമം എന്ന പേരിലാണ് വ്യാപക പ്രചാരണം നടന്നത്. പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതശരീരം മണിപ്പൂരി സ്ത്രീയുടേതെന്ന പേരില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കാംഗ്പോക്പിയില്‍ അഞ്ച് പേരെ തട്ടിക്കൊണ്ട് പോകാനുള്ള സാഹചര്യം ഉണ്ടായത്.

800 മുതല്‍ 1000 പേര്‍ വരെ അടങ്ങിയ ആയുധധാരികള്‍ ഗ്രാമത്തിലേക്ക് ഇരച്ച് കയറി വന്‍ അക്രമം നടത്തിയതെന്നും പൊലീസ് വിശദമാക്കി. മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്‍ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മേയ് നാലാം തീയ്യതി നടന്ന സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് സമൂഹ മാധ്യമങ്ങളില്‍ ഈ അടുത്ത ദിവസങ്ങളിലായി വ്യാപകമായി പ്രചരിച്ചത്.

വീഡിയോ പുറത്തെത്തിയതോടെ രാജ്യ വ്യാപകമായി രോഷം ഉയർന്നുവരികയും പ്രധാനമന്ത്രി അടക്കം അക്രമത്തേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു. രണ്ട് സ്‍ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. നഗ്നരാക്കിസ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മെയ്തെയ് വിഭാഗത്തില്‍പെട്ടവരുടെ കൂട്ടമാണ് ഇത് ചെയ്തതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‍സ് ഫോറം ആരോപിച്ചത്.  ഇവരെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഐടിഎല്‍എഫ് നേതാക്കാള്‍ പ്രതികരിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News