ന്യൂ ഡൽഹി : ലോകം പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് ആഹ്വാനം ചെയ്ത് കേന്ദ്രം. പശു ഇന്ത്യൻ സംസ്കാരത്തിന്റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണെന്ന് അറിയിച്ചുകൊണ്ടാണ് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് നിർദേശം ഇറക്കിയിരിക്കുന്നത്. ഗോമാതാവ് അമ്മയെ പോലെ പ്രകൃതിയെ സംരക്ഷിക്കുന്നുയെന്നും അതിനാൽ പശുവിനെ സ്നേഹിക്കുന്നവർ ഫെബ്രുവരി 14ന് 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്നാണ് മൃഗസംരക്ഷണ ബോർഡ് പ്രത്യേക സർക്കലുറിലൂടെ അറിയിച്ചിരിക്കുന്നത്.
പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റം മൂലം വേദ കാലഘട്ടം മുതൽ ഉള്ള പാരമ്പര്യങ്ങൾ ഇല്ലാതാകുകയാണെന്നും അത് ഇന്ത്യയുടെ പൈതൃകത്തെ മറുന്നപോകാൻ ഇടയാക്കുന്നുയെന്നും സർക്കലുറിൽ കുറ്റപ്പെടുത്തുന്നു. പശുവിനെ ആലിംഗനം ചെയ്യുന്നത് കൊണ്ട് മാനസികമായ സമൃദ്ധിക്ക് ഇടയാകും. അതുകൊണ്ട് ഗോമാതാവിന്റെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് ഫെബ്രവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് സർക്കുലറിൽ പറയുന്നു. ഈ കഴിഞ്ഞ ഫെബ്രുവരി ആറിനാണ് ബോർഡ് സർക്കുലർ പുറത്ത് വിട്ടത്. സർക്കുലറിന് ഫിഷറീസ് മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
ALSO READ : Valentine's Week Full List 2023: വാലൻന്റൈൻ വീക്കിലെ ദിവസങ്ങളും അവയുടെ പ്രത്യേകതകളും
അതേസമയം സർക്കലറിന് പിന്തുണച്ചുകൊണ്ട് നിരവധി തീവ്ര വലത് സംഘടനകൾ രംഗത്തെത്തിട്ടുണ്ട്. വാലന്റൈൻസ് ദിനം ഭാരത സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് പറഞ്ഞുകൊണ്ട് നേരത്തെ തന്നെ തീവ്ര വലത് സംഘടനകൾ അഭിപ്രായപ്പെടാറുണ്ട്. കൂടാതെ പ്രണയദിനത്തിൽ പാർക്കിലും ബീച്ചിലും ചിലവഴിക്കുന്ന കമിതാക്കൾക്ക് നേരെ ഇവർ ആക്രമണം അഴിച്ചു വിടുകയും ചെയ്യാറുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...