Jamnagar: രാജ്യത്തെ ഒമിക്രോൺ ഭീതി അവസാനിക്കുന്നില്ല. പുറത്ത് വരുന്ന അവസാന റിപ്പോർട്ടുകൾ പ്രകാരം ഗുജറാത്തിലെ ജാംനഗറിലാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തത്. ഇന്നലെയാണ് സിംബാവെയിൽ നിന്നും തിരിച്ചെത്തിയ ജാം നഗർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് ഒമിക്രോണും സ്ഥിരീകരിച്ചിരിക്കുകയാണ്. സർക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
ALSO READ: Omicron: രാജ്യത്ത് ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കാൻ സാധ്യത; നിരീക്ഷണം ശക്തമാക്കി
കഴിഞ്ഞയാഴ്ച മൂന്ന് പേരാണ് സിംബാവെയിൽ നിന്നും ജാംനഗറിലേക്ക് എത്തിയത്. ഇതിൽ രണ്ട പേരുടെ പരിശോധനാ ഫലം ഇനിയും വരാനുണ്ട്. ജീനോം സീക്വൻസിങ്ങിനായി ഇവരുടെ സാമ്പിളുകൾ അയച്ചിട്ടുണ്ട്.
നേരത്തെ ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ ഒരു കുടംബത്തിലെ നാല് പേർക്ക് കോവിഡ് സ്ഥീരീകരിച്ചിരുന്നു. ഇവരുടെ കുടുംബാംഗങ്ങളും പിന്നീട് കോവിഡ് പോസീറ്റിവായിരുന്നു. ഒമിക്രോൺ സ്ഥിരീകരണത്തിന് പിന്നാലെ അതീവ ജാഗ്രതയാണ് രാജ്യത്താകെ.
ALSO READ: Omicron | ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരൻ നവംബർ 27ന് ഇന്ത്യ വിട്ടു
നേരത്തെ ദക്ഷിണാഫ്രിക്കയിൽ നിന്ന് കർണ്ണാകടകത്തിലെത്തിയാൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.ഇയാൾ പക്ഷെ കടന്നു കളഞ്ഞതിനാൽ കണ്ടെത്താനായില്ല. എന്നാൽ എയർ പോർട്ടിൽ നിന്നും മുങ്ങിയ ദക്ഷിണാഫ്രിക്കൻ സ്വദേശികളെ കണ്ടെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...