Super Blue Moon 2024: സൂപ്പർ ബ്ലൂ മൂൺ എന്താണ്? എന്ന് ദൃശ്യമാകും? വിശദമായി അറിയാം

Super Blue Moon 2024 Date: ഇന്ത്യയിൽ രക്ഷാബന്ധൻ ആഘോഷിക്കുന്ന ഓ​ഗസ്റ്റ് 19ന് ആണ് ബ്ലൂ മൂൺ ദൃശ്യമാകുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 16, 2024, 08:34 PM IST
  • ടെറസിന് മുകളിൽ നിന്നോ മുറ്റത്ത് നിന്നോ ഇത് ദൃശ്യമാകും
  • എന്നാൽ, ചന്ദ്രന്റെ ഉപരിതലം ദൃശ്യമാകണമെങ്കിൽ ദൂരദർശിനിയുടെ സഹായം വേണ്ടിവരും
Super Blue Moon 2024: സൂപ്പർ ബ്ലൂ മൂൺ എന്താണ്? എന്ന് ദൃശ്യമാകും? വിശദമായി അറിയാം

2024 ഓഗസ്റ്റ് 19ന് സൂപ്പർ ബ്ലൂ മൂൺ ദൃശ്യമാകും. ഇന്ത്യയിൽ രക്ഷാബന്ധൻ ആഘോഷിക്കുന്ന ദിവസമാണ് ബ്ലൂ മൂൺ ദൃശ്യമാകുന്നത്. സ്റ്റർജിയൻ മൂൺ എന്നും ഇത് അറിയപ്പെടുന്നു. ഓ​ഗസ്റ്റ് 19ന് രാത്രി 11.55ന് സൂപ്പർ ബ്ലൂ മൂൺ ദൃശ്യമാകും. എന്താണ് സൂപ്പർ മൂൺ? ഇതിന്റെ ശാസ്ത്രീയ വശം എന്താണെന്ന് അറിയാം.

പൂർണചന്ദ്രൻ ഭൂമിയുടെ ഭ്രമണപഥത്തോട് ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസമാണ് സൂപ്പർ മൂൺ എന്ന് അറിയപ്പെടുന്നത്. രണ്ട് തരം ബ്ലൂ മൂൺ ആണുള്ളത്. നാസ വ്യക്തമാക്കുന്നത് അനുസരിച്ച്, ഒരു മാസത്തിൽ രണ്ടാം തവണ പൂർണ ചന്ദ്രനെ ദൃശ്യമാകുന്നതിനെ ഇങ്ങനെ വിശേഷിപ്പിക്കാറുണ്ട്.

ബ്ലൂ മൂൺ വളരെ അപൂർവമായി കാണുന്ന പ്രതിഭാസമല്ല. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ഈ പ്രതിഭാസം സംഭവിക്കാറുണ്ട്. ഇതിന് മുൻപ് ബ്ലൂ മൂൺ ദൃശ്യമായത് 2020 ഒക്ടോബറിലാണ്. ഇപ്പോൾ ഓ​ഗസ്റ്റ് 19ന് ​ദൃശ്യമാകും.

അടുത്ത ബ്ലൂ മൂൺ പ്രതിഭാസം 2027 മെയ് മാസത്തിലാകും ദൃശ്യമാകുക. ടെറസിന് മുകളിൽ നിന്നോ മുറ്റത്ത് നിന്നോ ഇത് ദൃശ്യമാകും. എന്നാൽ, ചന്ദ്രന്റെ ഉപരിതലം ദൃശ്യമാകണമെങ്കിൽ ദൂരദർശിനിയുടെ സഹായം വേണ്ടിവരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News