ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപാതി പ്രണബ് മുഖര്‍ജിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ (Twitter) പേജില്‍ പങ്കുവച്ച കുറിപ്പിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സ്ഥിരമായി നടത്താറുള്ള ചെക്കപ്പിനായി പോയപ്പോഴാണ് കൊറോണ വൈറസ് (Corona Virus) ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ഇസൊലേഷനില്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്നത് കൊറോണയെക്കാള്‍ വലിയ ദുരന്തം, കരുതിയിരിക്കണം!!
'മറ്റൊരു ആവശ്യത്തിനായി ആശുപത്രിയില്‍ എത്തിയപ്പോള്‍ എനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ച ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും ഐസോലേഷനില്‍ പ്രവേശിക്കുകയും COVID 19 പരിശോധനയ്ക്ക് വിധേയരാകുകയും ചെയ്യണം.' -അദ്ദേഹം കുറിച്ചു.
''ഞാന്‍ ആരെയും ഭയക്കുന്നില്ല'' 110-ാം വയസില്‍ കൊറോണ മുക്തി നേടി സിദ്ദമ്മ!!
വാര്‍ത്ത പുറത്തുവന്നതോടെ അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തി. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നു കുറച്ചു മാസങ്ങളായി പൊതു പരിപാടികളില്‍ നിന്നും 84കാരനായ പ്രണബ് മുഖര്‍ജി (Pranab Mukherjee) വിട്ടുനില്‍ക്കുകയായിരുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വീടിന് പുറത്തിറങ്ങരുത് എന്ന കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.