Hindustan Copper Limited Recruitment 2022: ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാരുടെ തസ്തികകളിലാണ് ഒഴിവുകൾ . വാക്ക്-ഇൻ-ഇന്റർവ്യൂ വഴിയാണ് റിക്രൂട്ട്‌മെന്റ്. ഉദ്യോഗാർഥികൾ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.hindustancopper.com സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകൾ,വിദ്യാഭ്യാസ യോഗ്യത
നിലവിൽ 12 ഡോക്ടർമാരുടെ ഒഴിവുകളാണുള്ളത്. ഭാവിയിൽ ഇത് വർധിച്ചേക്കാം. എംബിബിഎസും അല്ലെങ്കിൽ എംബിബിഎസും എംഎസുമാണ് വേണ്ട യോഗ്യത.എംഡി, ഡിഎൻബി എന്നിവയും വിഞ്ജാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറെ കമ്പനി നിയമിക്കുമെന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്.
പ്രായപരിധി
ഈ ഡോക്ടർ തസ്തികകൾക്ക്, യോഗ്യതയനുസരിച്ച് പ്രായപരിധിയും വ്യത്യസ്തമായി നിശ്ചയിച്ചിട്ടുണ്ട്. 7 തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായം 44 വയസ്സായിരിക്കണം. അതേസമയം, ഉദ്യോഗാർത്ഥിയുടെ പ്രായം 3 തസ്തികകളിലേക്ക് 35 വയസും 2 തസ്തികകൾക്ക് 40 വയസും ആയിരിക്കണം.
ശമ്പളം
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഈ ഡോക്ടർമാരുടെ തസ്തികകളിൽ 60,000 മുതൽ 180000 രൂപയോ 50,000 മുതൽ 160000 രൂപയോ ശമ്പളം നൽകും. അഭിമുഖം 2022 സെപ്റ്റംബർ 16-ന് കൊൽക്കത്തയിലെ എച്ച്സിഎൽ കോർപ്പറേറ്റ് ഓഫീസിൽ നടക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.