Covid 19: കോവിഡ് ചികിത്സയ്ക്ക് Ivermectin ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി WHO

കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ രണ്ടാം തവണയാണ് ഐവർമേക്റ്റിന്റെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ രംഗത്തെത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 11, 2021, 01:26 PM IST
  • ഒരു മരുന്ന് പുതിയ ചികിത്സയ്ക്കായി ഉപയോഗിക്കുമ്പോൾ അതിന്റെ സുരക്ഷിതത്വവും കാര്യക്ഷമതയും ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സൈന്റിസ്റ്റായ . ഡോ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
  • ഇതിന് മുമ്പ് ജർമ്മൻ ഹെൽത്ത് കെയർ ആൻഡ് ലൈഫ് സയൻസസ് കമ്പനിയായ മെർക്കും ഐവർമേക്റ്റിന് എതിരെ രംഗത്ത് വന്നിരുന്നു.
  • കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ രണ്ടാം തവണയാണ് ഐവർമേക്റ്റിന്റെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ രംഗത്തെത്തിയിരിക്കുന്നത്.
  • ഗോവയിൽ ഐവർമെക്‌റ്റിൻ കോവിഡ് ചികിത്‌സയ്ക്ക് ഉപയോഗിക്കാൻ അനുമതി നൽകിയതിന് തൊട്ട് പിന്നെലെയാണ് ഡോ സ്വാമിനാഥന്റെ ട്വീറ്റ് എത്തിയത്.
Covid 19: കോവിഡ് ചികിത്സയ്ക്ക് Ivermectin ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി WHO

New Delhi: പാരസൈറ്റുകൾ മൂലം ഉണ്ടാകുന്ന അണുബാധയ്ക്ക് ഉപയോഗിക്കുന്ന ഇവർമേക്റ്റിൻ എന്ന മരുന്ന് കോവിഡ് (Covid 19) ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി. ഒരു മരുന്ന് പുതിയ ചികിത്സയ്ക്കായി ഉപയോഗിക്കുമ്പോൾ അതിന്റെ സുരക്ഷിതത്വവും കാര്യക്ഷമതയും ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സൈന്റിസ്റ്റായ  . ഡോ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

ഇതിന് മുമ്പ് ജർമ്മൻ ഹെൽത്ത് കെയർ ആൻഡ് ലൈഫ് സയൻസസ് കമ്പനിയായ മെർക്കും ഐവർമേക്റ്റിന് എതിരെ രംഗത്ത് വന്നിരുന്നു. കോവിഡ് ചികിത്സയ്ക്ക് ഡ്രഗ് (Drug) ഉപയോഗിക്കുന്നതിന് മുമ്പ് ഇപ്പോൾ ഉള്ളതും നടത്തിക്കൊണ്ടിരിക്കുന്നതുമായ എല്ലാ പഠനങ്ങളും വിശദമായി പഠിക്കണമെന്ന് ആവശ്യപെട്ടിരുന്നു.

ALSO READ: ഇംഗ്ലണ്ടിൽ ഇനി ജഗ്രതയോടെ ആലിംഗനം ചെയ്യാം, കോവിഡ് നിയന്ത്രണങ്ങൾ ഇളവ് ഏർപ്പെടുത്തി ബോറിസ് ജോൺസൺ സർക്കാർ

കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ രണ്ടാം തവണയാണ് ഐവർമേക്റ്റിന്റെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ രംഗത്തെത്തിയിരിക്കുന്നത്. മരുന്നിന് കോവിഡ് രോഗബാധയിൽ മാറ്റം വരുത്താൻ കഴിയുമെന്ന് വളരെ കുറച്ച് തെളിവുകൾ മാത്രമേ ഉള്ളൂവെന്ന് ലോകാരോഗ്യ സംഘടന (WHO)  2021 മാർച്ചിൽ പറഞ്ഞിരുന്നു.

ALSO READ: covid19: ഒാക്സിജൻ കോൺസട്രേറ്റർ രാജ്യത്ത് തന്നെ നിർമ്മിക്കും,സാങ്കേതിക വിദഗ്ദരെ അയക്കുമെന്ന് ഇസ്രായേൽ

ഗോവയിൽ ഐവർമെക്‌റ്റിൻ കോവിഡ് ചികിത്‌സയ്ക്ക് ഉപയോഗിക്കാൻ അനുമതി നൽകിയതിന് തൊട്ട് പിന്നെലെയാണ് ഡോ സ്വാമിനാഥന്റെ ട്വീറ്റ് എത്തിയത്. യുകെയിലെയും, ഇറ്റലിയിലെയും, സ്പെയിനിലെയും, ജപ്പാനിലെയും ആരോഗ്യ വിദഗ്ദ്ധർ ഐവർമെക്റ്റിൻ ഉപയോഗപ്രദമായി കണ്ടെത്തിയതിനെ തുടർന്നാണ് അനുമതി നൽകിയതെന്ന് ഗോവൻ  ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News