UdayaNidhi Stalin: തമിഴ്നാട്ടിൽ പടക്കം പൊട്ടി മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകും; ഉദയനിധി സ്റ്റാലിൻ

Tamilnad Explosion: മരിച്ചവരുടെ കുടുംബങ്ങൾ സർക്കാർ ജോലി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ആവശ്യങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ചർച്ച ചെയ്യും. അംഗൻവാടി, പോഷകാഹാര കേന്ദ്രങ്ങൾ തുടങ്ങിയ ജോലികളിൽ ഇവർക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 18, 2024, 07:30 PM IST
  • ചാത്തൂരിനടുത്ത് കുണ്ടയിരുപ്പു പ്രദേശത്തെ പടക്കനിർമാണശാലയിലുണ്ടായ അപകടത്തെ തുടർന്ന് 5 സ്ത്രീകളടക്കം പത്തുപേരാണ് മരിച്ചത്.
  • മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും പറഞ്ഞു.
UdayaNidhi Stalin: തമിഴ്നാട്ടിൽ പടക്കം പൊട്ടി മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകും; ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയ തുടർന്ന് മരിച്ചവരുടെ കുടുംബത്തിൽ ഉള്ളവർക്ക് സർക്കാർ ജോലി നൽകുമെന്ന് മന്ത്രി ഉദയനിധി സ്റ്റാലിൻ പ്രഖ്യാപിച്ചു. ഇന്നലെ ചാത്തൂരിനടുത്ത് കുണ്ടയിരുപ്പു പ്രദേശത്തെ പടക്കനിർമാണശാലയിലുണ്ടായ അപകടത്തെ തുടർന്ന് 5 സ്ത്രീകളടക്കം പത്തുപേരാണ് മരിച്ചത്. മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും പറഞ്ഞു. 

മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് അനുശോചനം രേഖപ്പെടുത്തുകയും ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് കൈമാറുകയും ചെയ്തു.റവന്യൂ-ദുരന്തനിവാരണ മന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ, തൊഴിൽ ക്ഷേമ മന്ത്രി സി വി ഗണേശൻ, നിയമസഭാംഗങ്ങളായ ശ്രീനിവാസൻ, രഗുരാമൻ, ജില്ലാ കലക്ടർ ജയശീലൻ, തുടങ്ങിയവർ പങ്കെടുത്തു. തമിഴ്‌നാട് സർക്കാരിന് വേണ്ടി മൂന്ന് ലക്ഷവും ലേബർ വെൽഫെയർ ബോർഡിൻ്റെ പേരിൽ രണ്ട് ലക്ഷത്തി അയ്യായിരവും നൽകും.

ALSO READ: ജാമ്യം അനുവദിച്ച പ്രതിയെ മഫ്തിയിലെത്തി കസ്റ്റഡിയിൽ എടുത്തു; കോടതി ഹാളിൽ അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം

മരിച്ചവരുടെ കുടുംബങ്ങൾ സർക്കാർ ജോലി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ആവശ്യങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ചർച്ച ചെയ്യും. അംഗൻവാടി, പോഷകാഹാര കേന്ദ്രങ്ങൾ തുടങ്ങിയ ജോലികളിൽ ഇവർക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വെമ്പക്കോട്ടയിൽ പടക്ക ഫാക്ടറി അപകടത്തിൽ 10 പേർ മരിച്ച സംഭവത്തിൽ പടക്ക നിർമാണശാല മാനേജർ ജയപാലും സുരേഷും ഉൾപ്പെടെ രണ്ടുപേരെ ആലംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ അപകടത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. കൂടാതെ ഒളിവിലുള്ള പടക്ക ഫാക്ടറി ഉടമ വിഘ്നേഷിനായി തിരച്ചിൽ നടത്തുകയാണ്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News