അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രണ്ടുമണിവരെ 49% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 851 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. തെരഞ്ഞെടുപ്പു മൂലം സംസ്ഥാനത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
രാവിലെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിയുക്ത അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വോട്ടര്‍മാരോട് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
സംസ്ഥാനത്ത് ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ 68% ആയിരുന്നു പോളിംഗ്.
രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പോളിങ്. 14 ജില്ലകളിലെ 93 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതോടെ 182 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകും. വോട്ടെണ്ണല്‍ ഡിസംബര്‍ 18 ന് നടക്കും.
2012 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 115 സീറ്റും കോണ്‍ഗ്രസിന് 61 സീറ്റും ലഭിച്ചിരുന്നു.