Gujarat Election Result 2022 : 'രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചവരെ ജനം തിരിച്ചറിഞ്ഞു'; ഗുജറാത്തിലെ റെക്കോർഡ് വിജയത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി

PM Narendra Mod on Gujarat Assembly Election Result 2022 ഭുപേന്ദ്ര നരേന്ദ്രയുടെ റെക്കോർഡ് ഭേദിക്കുമെന്ന് താൻ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞിരുന്നുയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Written by - Zee Malayalam News Desk | Last Updated : Dec 8, 2022, 09:05 PM IST
  • അതേസമയം പ്രതിപക്ഷ പാർട്ടികളെ പേരെടുത്ത് പറഞ്ഞ് ആക്രമിക്കാതെയായിരുന്നു പ്രധാനമന്ത്രി ഗുജറാത്തിലെ വിജയത്തെ തുടർന്നുള്ള സമ്മേളനത്തിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തത്.
  • ബിജെപി പ്രവർത്തകൾ മാതൃഭൂമിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ്,
  • അതുകൊണ്ടാണ് ഇന്ത്യയിൽ ജനങ്ങൾ ആദ്യം ബിജെപിയെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു.
Gujarat Election Result 2022 : 'രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചവരെ ജനം തിരിച്ചറിഞ്ഞു'; ഗുജറാത്തിലെ റെക്കോർഡ് വിജയത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂ ഡൽഹി : ഗുജറാത്തിലെ ബിജെപിയുടെ റെക്കോർഡ് വിജയത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളിൽ വിശ്വാസം അർപിച്ചത് വിനീതപൂർവ്വം സ്വീകരിക്കുന്നുയെന്ന് നരേന്ദ്ര മോദി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് കൂടിയ പ്രത്യേക സമ്മേളനത്തിൽ പറഞ്ഞു. അതേസമയം പ്രതിപക്ഷ പാർട്ടികളെ പേരെടുത്ത് പറഞ്ഞ് ആക്രമിക്കാതെയായിരുന്നു പ്രധാനമന്ത്രി ഗുജറാത്തിലെ വിജയാഘോഷ സമ്മേളനത്തിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തത്. 

രാഷ്ട്രീയമായ നേട്ടങ്ങൾ കണ്ട് ഗുജറാത്തിൽ പ്രവർത്തിച്ചവരെ ജനം തിരിച്ചറഞ്ഞു. അവർ ജനങ്ങൾ ചൂഷ്ണം ചെയ്ത് ഭിന്നപ്പിക്കാൻ ശ്രമിച്ചു. എന്നാൽ മാതൃഭൂമിക്ക് വേണ്ടി ജനങ്ങൾ ഒരുമിച്ച് നിന്നു. തങ്ങൾ ബിജെപി പ്രവർത്തകർ മാതൃഭൂമിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടാണ് ഇന്ത്യയിൽ ജനങ്ങൾ ആദ്യം ബിജെപിയെ തിരഞ്ഞെടുക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു.

ALSO READ : ഇവിഎമ്മിൽ കൃത്രിമം കാണിച്ചെന്നാരോപണം; ഗുജറാത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ആത്മഹത്യാ ശ്രമം

ഭുപേന്ദ്ര പട്ടേൽ തന്റെ റെക്കോർഡ് തിരുത്തുമെന്ന് തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ താൻ പറഞ്ഞിരുന്നുയെന്നു പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി. ഭുപേന്ദ്ര നരേന്ദ്രയുടെ റെക്കോർഡ് ഭേദിക്കും. അതിന് വേണ്ടി വിശ്രമമില്ലാതെ പൂർണ്ണ മനസ്സോടെ നരേന്ദ്ര പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. 

20 വർഷം മുമ്പ് 2002ൽ നരേന്ദ്ര മോദി സ്വന്തമാക്കി 127 സീറ്റെന്ന റെക്കോർഡാണ് ഭുപേന്ദ്ര പട്ടേൽ സർക്കാർ ഇപ്രാവിശ്യം തിരുത്തി കുറിച്ചത്. 156 സീറ്റുകളാണ് ബിജെപി ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയത്. കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും കേവലം കാഴ്ചക്കാരാക്കികൊണ്ടായിരുന്നു ഗുജറാത്തിലെ ബിജെപിയുടെ ജയം. കോൺഗ്രസിനാകട്ടെ ആകെ 17 സീറ്റെ സ്വന്തമാക്കാൻ സാധിച്ചുള്ളു. ആപ്പിന് ആദ്യ വരവിൽ അഞ്ച് സീറ്റ് നേടിയെടുക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News