നാല് മാസത്തിൽ ഹൃദയം നിലച്ചത് രണ്ട് തവണ; ധർമേഷ് പർമറുടെ മരണത്തിൽ വെളിപ്പെടുത്തലുമായി അമ്മ

ഇരുപത്തിനാലാം വയസിൽ സംഗീത ലോകത്തോട് വിട പറഞ്ഞകന്ന റാപ്പർ ധര്‍മ്മേഷ് പർമ്മയുടെ മരണവാർത്ത ഞെട്ടലോടെയാണ് ആരാധക ലോകം കേട്ടത്. വെളിപ്പെടുത്തലുമായി ധർമേഷിന്‍റെ അമ്മ എത്തിയിരിക്കുകയാണ്. മരണത്തിന് മുമ്പ് പർമർ അതിജീവിച്ചത് രണ്ട് ഹൃദയാഘാതങ്ങളെയാണെന്നാണ് ധർമേഷിന്‍റെ അമ്മ പറഞ്ഞിരിക്കുന്നത്.  

Written by - നയന ജോർജ് | Edited by - Priyan RS | Last Updated : Mar 25, 2022, 07:40 PM IST
  • നാല് മാസം മുമ്പ് സുഹൃത്തുക്കളോടൊപ്പം ലഡാക്കിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് ആദ്യമായി ഹൃദയാഘാതമുണ്ടായത്.
  • ഫോഡിന്റെ വിയോ​ഗത്തില്‍ നിരവധി ബോളിവുഡ് താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തിയത്.
  • ഇന്‍സ്റ്റാഗ്രാമില്‍ ഫോഡിന്റെ ചിത്രം പങ്കുവെച്ചാണ് രണ്‍വീര്‍ സിങ് ആദരാഞ്ജലി അര്‍പ്പിച്ചത്.
നാല് മാസത്തിൽ ഹൃദയം നിലച്ചത് രണ്ട് തവണ; ധർമേഷ് പർമറുടെ മരണത്തിൽ വെളിപ്പെടുത്തലുമായി അമ്മ

 

എംസി ടോഡ് ഫോഡ് എന്ന പേരിൽ പ്രശസ്തനായ റാപ്പർ ധർമേഷ് പർമറുടെ വിയോഗ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. 24ആം വയസ്സിലായിരുന്നു ആരാധകരെ ഞെട്ടിച്ച ആ വിയോഗം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് ഹൃദ്രോഗബാധിതനായിരുന്ന ധര്‍മേഷ് മരിക്കുന്നത്. നാലു മാസത്തിനിടെ രണ്ടു തവണ ധര്‍മേഷിന് ഹൃദയാഘാതം ഉണ്ടായെന്നാണ് അമ്മ ദൈനിക് ഭാസ്‌കരുടെ വെളിപ്പെടുത്തൽ. നാല് മാസം മുമ്പ് സുഹൃത്തുക്കളോടൊപ്പം ലഡാക്കിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് ആദ്യമായി ഹൃദയാഘാതമുണ്ടായത്. 

വീട്ടിൽ വച്ച് രണ്ടാമതും അറ്റാക്ക് ഉണ്ടായി. ഇതോടെയാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഇക്കാര്യം അറിയുന്നത്. "ധർമേഷ് ഹൃദയ ശസ്ത്രക്രിയയ്ക്കും വിധേയനായി, പക്ഷേ അവൻ ഒരിക്കലും വിശ്രമിച്ചിരുന്നില്ല. റാപ്പിനോട് അയാൾക്ക് ഭ്രാന്തായിരുന്നു, സ്വന്തം ജീവനേക്കാൾ സംഗീതത്തെ സ്നേഹിച്ചു. എന്റെ കുട്ടി ഇപ്പോൾ പോയി, അവനെ രക്ഷിക്കാൻ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല," എന്നും അമ്മയുടെ വാക്കുകൾ. 

Read Also: Lakshmi Priya: പല്ലടിച്ചു ഞാൻ താഴെ ഇടും; ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല

ഫോഡിന്റെ വിയോ​ഗത്തില്‍ നിരവധി ബോളിവുഡ് താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തിയത്. രണ്‍വീര്‍ സിങ്ങ് നായകനായ ഗല്ലി ബോയ് എന്ന ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യ 91 ട്രാക്ക് പാടിയാണ് എംസി ടോഡ് ഫോഡ് പ്രേക്ഷകശ്രദ്ധ നേടിയത്. ഇന്‍സ്റ്റാഗ്രാമില്‍ ഫോഡിന്റെ ചിത്രം പങ്കുവെച്ചാണ് രണ്‍വീര്‍ സിങ് ആദരാഞ്ജലി അര്‍പ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News