കനത്ത മഴയെ തുടര്‍ന്ന് ഗുഡ്ഗാവില്‍ വെള്ളപ്പൊക്കം; ഗതാഗതം സ്തംഭിച്ചു

ഗുഡ്ഗാവില്‍ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന്‍ നിരത്തുകളില്‍ വെള്ളംപൊങ്ങി ഗതാഗതം സ്തംഭിച്ച നിലയില്‍‍.  ദേശീയ പാത എട്ടിലുണ്ടായ വെള്ളക്കെട്ടില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങികിടക്കുകയാണ്. ഡല്‍ഹി -ജയ്പൂര്‍ റൂട്ടായ ഹൈവേ എട്ടില്‍ ഗതാഗതം പുന:സ്ഥാപിക്കുന്നതുവരെ നിരോധിച്ചിരിക്കുകയാണ്. 

Last Updated : Jul 29, 2016, 01:57 PM IST
കനത്ത മഴയെ തുടര്‍ന്ന് ഗുഡ്ഗാവില്‍ വെള്ളപ്പൊക്കം; ഗതാഗതം സ്തംഭിച്ചു

ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന്‍ നിരത്തുകളില്‍ വെള്ളംപൊങ്ങി ഗതാഗതം സ്തംഭിച്ച നിലയില്‍‍.  ദേശീയ പാത എട്ടിലുണ്ടായ വെള്ളക്കെട്ടില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങികിടക്കുകയാണ്. ഡല്‍ഹി -ജയ്പൂര്‍ റൂട്ടായ ഹൈവേ എട്ടില്‍ ഗതാഗതം പുന:സ്ഥാപിക്കുന്നതുവരെ നിരോധിച്ചിരിക്കുകയാണ്. 

ഉച്ചയോടെ ഗതാഗതം വീണ്ടും പുന:സ്ഥാപിക്കാന്‍ കഴിയുമെന്നാണ് പൊലീസ് പറയുന്നത്. റോഡില്‍ നിന്നും വെളളം പമ്പുചെയ്ത് ഒഴിവാക്കികൊണ്ടിയിരിക്കയാണ്. കനത്ത മഴയും വെള്ളപോക്കവും മൂലം ഹരിയാന സര്‍ക്കാര്‍ ഗുഡ്ഗാവിലെ സ്കൂള്‍ക്ക് രണ്ടുദിവസത്തെത്തെ അവധി പ്രഖ്യാപിച്ചു.

ഗുഡ്ഗാവിലെ ഹീറോ ഹോണ്ടാ ചൗകും വെള്ളത്തില്‍ മുങ്ങിയിരിക്കയാണ്. നഗരത്തിലെ പ്രധാന നിരത്തുകളെല്ലാം വെള്ളത്തിനടയിലാണ്. വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറുകളില്‍ നിന്ന് പലരും പുറത്തിറങ്ങി രക്ഷപ്പെട്ടു. ഡല്‍ഹിയില്‍ നിന്നും രാജസ്ഥാനിലേക്കുള്ള ഗതാഗതവും സ്തംഭിച്ചിരിക്കയാണ്.

Trending News