ബംഗളൂരുവില്‍ രണ്ടുപേര്‍ക്ക് H1N1 സ്ഥിരീകരിച്ചു

ഇതിന്‍റെ അടിസ്ഥാനത്തില്‍ മുന്‍കരുതലെന്നോണം കമ്പനി ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു.   

Last Updated : Feb 21, 2020, 07:11 AM IST
  • ബം​ഗ​ളൂ​രു, ഗു​രു​ഗ്രാം, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ഫീ​സു​ക​ളാ​ണ് വി​പു​ല​മാ​യ ശു​ചി​ത്വ​വ​ല്‍​ക്ക​ര​ണ​ത്തി​നാ​യി അട​ച്ച​തെന്നാണ് റിപ്പോര്‍ട്ട്.
ബംഗളൂരുവില്‍ രണ്ടുപേര്‍ക്ക് H1N1 സ്ഥിരീകരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ രണ്ടുപേര്‍ക്ക് H1N1 സ്ഥിരീകരിച്ചു. പ്രമുഖ സ്വകാര്യ ഐടി കമ്പനിയായ എസ്എപിയിലെ (SAP) രണ്ടു ജീവനക്കാര്‍ക്കാണ് H1N1 സ്ഥിരീകരിച്ചത്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ മുന്‍കരുതലെന്നോണം കമ്പനി ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു. ബം​ഗ​ളൂ​രു, ഗു​രു​ഗ്രാം, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ഫീ​സു​ക​ളാ​ണ് വി​പു​ല​മാ​യ ശു​ചി​ത്വ​വ​ല്‍​ക്ക​ര​ണ​ത്തി​നാ​യി അട​ച്ച​തെന്നാണ് റിപ്പോര്‍ട്ട്.

ഈ ​സ്ഥ​ല​ങ്ങ​ളി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രോ​ടും ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ വീ​ട്ടി​ലി​രു​ന്ന് ജോ​ലി​ചെ​യ്യാ​നും കമ്പനി ആ​വ​ശ്യ​പ്പെ​ട്ടതായിട്ടാണ് റിപ്പോര്‍ട്ട്. 

Trending News