ഉത്തരേന്ത്യയില്‍ കനത്ത മ‍ഴ; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ തിമിര്‍ത്ത് പെയ്ത മഴ ജനജീവിതം ദുസ്സഹമാക്കി. മഴ ഇപ്പോഴും തുടരുകയാണ്.

Last Updated : Jul 26, 2018, 12:38 PM IST
ഉത്തരേന്ത്യയില്‍ കനത്ത മ‍ഴ; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി: തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ തിമിര്‍ത്ത് പെയ്ത മഴ ജനജീവിതം ദുസ്സഹമാക്കി. മഴ ഇപ്പോഴും തുടരുകയാണ്.

ഡല്‍ഹിയും പരിസര പ്രദേശങ്ങളായ ഗാസിയാബാദും നോയിഡയുമടക്ക൦ വെള്ളിത്തിടിയിലായി. പല സ്ഥലങ്ങളിലും റോഡ് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.

ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ പുതുതായി നിര്‍മ്മിച്ചിരിക്കുന്ന ഫ്ലൈഓവര്‍ ശക്തമായ മഴമൂലം നദിയായി മാറിയിരിക്കുകയാണ്. കൂടാതെ ഫ്ലൈഓവറില്‍ വെള്ളം കെട്ടി നില്‍ക്കുന്നതുമൂലം ഗതാഗത തടസ്സവും ശക്തമാണ്.    

അതേസമയം, വെള്ളിയാഴ്ച വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

Trending News