അയോധ്യ വിധിയെ സ്വാഗതം ചെയ്ത് അമിത് ഷാ...

അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷാ. 

Last Updated : Nov 9, 2019, 01:34 PM IST
അയോധ്യ വിധിയെ സ്വാഗതം ചെയ്ത് അമിത് ഷാ...

ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷാ. 

രാമ ജന്മഭൂമി വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി പ്രഖ്യാപനത്തെ പൂർണമായി അംഗീകരിക്കുന്നു. സുപ്രീംകോടതി വിധി എല്ലാ മതത്തിലും സമുദായത്തിലും ഉൾപ്പെട്ടവർ അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരു ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അമിത് ഷാ അഭ്യർത്ഥിച്ചു.

അതേസമയം, നിര്‍ണ്ണായകമായ വിധിയ്ക്ക് മുന്‍പായി ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു. NSAയിലേയും IBയിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കൂടാതെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും  യോഗത്തില്‍ പങ്കെടുത്തിരുന്നു. സ്ഥിതിഗതികൾ അവലോകനം ചെയ്യുകയായിരുന്നു യോഗം ലക്ഷ്യമിട്ടത്. 

വിധി പുറത്തു വന്നതിനെത്തുടര്‍ന്ന് BJP മുഖ്യാലയത്തില്‍ യോഗം നടക്കുമെന്നാണ് സൂചന.

Trending News