Enforcement Directorate Job: എൻഫോഴ്സ്മെൻറിൽ ജോലി നോക്കുന്നുണ്ടോ? എങ്ങനെ ലഭിക്കും? എന്തൊക്കെ നടപടിക്രമം?

കേന്ദ്ര സർക്കാരിൻറെ ഗ്രൂപ്പ് ബിയിൽപ്പെടുന്ന ഏജൻസിയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. രണ്ട് തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കെതിരെയാണ് ഇഡി പ്രവർത്തിക്കുന്ന

Written by - Zee Malayalam News Desk | Last Updated : Mar 24, 2024, 08:59 PM IST
  • കേന്ദ്ര സർക്കാരിൻറെ ഗ്രൂപ്പ് ബിയിൽപ്പെടുന്ന ഏജൻസിയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്
  • രണ്ട് തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കെതിരെയാണ് ഇഡി പ്രവർത്തിക്കുന്നത്
  • ഇഡി ഓഫീസർ ആകാൻ, നിങ്ങൾ സ്ഫ്ഫാഫ് സെലക്ഷൻ കമ്മീഷൻറെ കംമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ പാസാകണം
Enforcement Directorate Job: എൻഫോഴ്സ്മെൻറിൽ ജോലി നോക്കുന്നുണ്ടോ? എങ്ങനെ ലഭിക്കും? എന്തൊക്കെ നടപടിക്രമം?

അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിന് ശേഷം ഇഡി വീണ്ടും ചർച്ചയാവുകയാണ്. ഇഡിയിലേക്ക് ജോലിക്ക് ശ്രമിക്കാൻ ആഗ്രഹമുണ്ടോ? എങ്ങനെ ഇത് സാധിക്കും. ഇതാണ് പരിശോധിക്കുന്നത്. ഒപ്പം സിസ്റ്റൻ്റ് എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ എങ്ങനെ തിരഞ്ഞെടുക്കുന്നുവെന്നും പരിശോധിക്കാം.

പ്രവർത്തനം

കേന്ദ്ര സർക്കാരിൻറെ ഗ്രൂപ്പ് ബിയിൽപ്പെടുന്ന ഏജൻസിയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. രണ്ട് തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കെതിരെയാണ് ഇഡി പ്രവർത്തിക്കുന്നത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട്, 1999 (ഫെമ) 2002-ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ). രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യം.

ജോലി കിട്ടാൻ

ഒരു ED ഓഫീസർ ആകാൻ, നിങ്ങൾ സ്ഫ്ഫാഫ് സെലക്ഷൻ കമ്മീഷൻറെ കംമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ പാസാകണം. ഇതുവഴി നിങ്ങൾക്ക് അസിസ്റ്റൻ്റ് എൻഫോഴ്‌സ്‌മെൻ്റ് ഓഫീസറാകാം. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ നടത്തുന്നു. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.

 എത്ര ശമ്പളം ലഭിക്കും, പ്രമോഷൻ എങ്ങനെ?

ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ചാണ് ഇഡി ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത്. ഇതനുസരിച്ച് പ്രതിമാസം 44,900 രൂപ മുതൽ 1,42,400 രൂപ വരെ ലഭിക്കാം. ജോലിയിൽ ചേർന്ന് മൂന്ന് വർഷത്തിനുള്ളിൽ ഒരാൾക്ക് അസിസ്റ്റൻ്റ് എൻഫോഴ്സ്മെൻ്റ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിക്കും. എട്ട് മുതൽ ഒമ്പത് വർഷത്തിനുള്ളിൽ ആദ്യത്തെ രണ്ട് പ്രമോഷനുകൾ കിട്ടാം.

എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർ, അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് ഇഡി, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഇഡി, ജോയിൻ്റ് ഡയറക്ടർ ഓഫ് ഇഡി, അഡീഷണൽ ഡയറക്ടർ ഓഫ് ഇഡി, ഇഡി സ്‌പെഷ്യൽ ഡയറക്ടർ എന്നീ തസ്തികകളിലേക്ക് വളരെ വേഗം പ്രമോഷൻ ലഭിക്കും.

ആർക്കൊക്കെ അപേക്ഷിക്കാം

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായം  18-നും 30-നും ഇടയിൽ ആയിരിക്കണം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് വേണ്ടുന്ന അടിസ്ഥാന യോഗ്യത.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News