ഡല്‍ഹി സര്‍ക്കാരിന് തിരിച്ചടി: ഡൽഹി ഭരണത്തലവൻ ഗവർണര്‍ തന്നെയെന്ന് ഡൽഹി ഹൈക്കോടതി

ഡൽഹിയുടെ അധികാരം ആർക്കാണെന്ന് സംബന്ധിച്ച കേസിൽ  ഡല്‍ഹി സര്‍ക്കാരിന് തിരിച്ചടി. ഡൽഹി ഭരണത്തലവൻ ഗവർണര്‍ തന്നെയെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. സർക്കാർ നിർദേശമനുസരിച്ചല്ല ലഫ്.ഗവർണർ പ്രവർത്തിക്കേണ്ടതെന്നും കോടതി വിശദീകരിച്ചു . ലഫ്.ഗവണർണറുടെ അധികാരത്തെ ചോദ്യം ചെയ്തു കൊണ്ട് ആം ആദ്മി പാര്‍ട്ടി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Last Updated : Aug 4, 2016, 12:11 PM IST
ഡല്‍ഹി സര്‍ക്കാരിന് തിരിച്ചടി: ഡൽഹി ഭരണത്തലവൻ ഗവർണര്‍ തന്നെയെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹിയുടെ അധികാരം ആർക്കാണെന്ന് സംബന്ധിച്ച കേസിൽ  ഡല്‍ഹി സര്‍ക്കാരിന് തിരിച്ചടി. ഡൽഹി ഭരണത്തലവൻ ഗവർണര്‍ തന്നെയെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. സർക്കാർ നിർദേശമനുസരിച്ചല്ല ലഫ്.ഗവർണർ പ്രവർത്തിക്കേണ്ടതെന്നും കോടതി വിശദീകരിച്ചു . ലഫ്.ഗവണർണറുടെ അധികാരത്തെ ചോദ്യം ചെയ്തു കൊണ്ട് ആം ആദ്മി പാര്‍ട്ടി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഗവർണറുടെ അംഗീകാരമില്ലാതെ സിഎൻജി ഫിറ്റ്നസ് അഴിമതിക്കേസിലും ഡൽഹി ക്രിക്കറ്റ് ഭരണസമിതി അഴിമതിയിലും അന്വേഷണത്തിനു കമ്മിഷനെ നിയോഗിച്ച നടപടി ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, വിധിക്കെതിരെ എത്രയും വേഗം സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് എഎപി വ്യക്തമാക്കി.  

ഭാഗിക സംസ്ഥാന പദവി മാത്രമുള്ള ഡൽഹിയിൽ പൊലീസിന്‍റെയും മറ്റ്​ സുപ്രധാന വകുപ്പുകളുടെയും  പൂര്‍ണ നിയന്ത്രണം  കേന്ദ്രസർക്കാറി​നാണ്. ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ഡൽഹി സർക്കാറിന്​ അധികാരമില്ലെന്ന്​ വ്യക്തമാക്കി കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്​ഞാപനം എ.എ.പി സർക്കാർ ഡൽഹി ഹൈകോടതിയിൽ ചോദ്യം ചെയ്​തിരുന്നു. ഇതിനെ തുടർന്ന്​ ഡൽഹിയിലെ  ഭരണഘടനാപരമായ അധികാരങ്ങൾ  കേന്ദ്രത്തിനും ഡൽഹി സർക്കാറിനുമായി വിഭജിച്ച്​ ഡൽഹി ഹൈകോടതി  ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു.

Trending News