രാത്രി കാവലിന് വേണ്ടിവന്നാൽ ലേയിൽ നിന്നും MiG-29 പറക്കും..!

അപ്പാച്ചെ (Apache) ഹെലികോപ്റ്ററുകളും, സുഖോയ് പോർ വിമാനങ്ങളും ഇപ്പോൾ രാത്രി നിരീക്ഷണപ്പറക്കൽ  നടത്തുന്നുണ്ട് എങ്കിലും ഇത് ലേ വിമാനത്താവളത്തിൽ നിന്നല്ല.  

Last Updated : Jul 11, 2020, 04:57 PM IST
രാത്രി കാവലിന് വേണ്ടിവന്നാൽ ലേയിൽ നിന്നും MiG-29 പറക്കും..!

ശ്രീനഗർ:  ലഡാക്കിൽ ഇന്ത്യ-ചൈന സംഘർഷ സാധ്യത ഇപ്പോഴും ഒന്നും പറയാൻ പറ്റില്ല എന്ന സാഹചര്യത്തിൽ നിൽക്കുമ്പോൾ വേണ്ടിവന്നാൽ ലേ വിമാനത്താവളത്തിൽ നിന്നും രാത്രിയിലും മിഗ് 29 നിരീക്ഷണ പറക്കൽ നടത്തിയേക്കുമെന്ന് റിപ്പോർട്ട്. MiG-29 ന് രാത്രി ഓപ്പറേഷൻ നടത്താൻ കഴിയുന്നത് നല്ലൊരു നേട്ടമാണെന്നാണ് വ്യോമസേനയുടെ വിലയിരുത്തൽ. 

Also read: കരുത്തായി അപ്പാച്ചെ; അവസാന ബാച്ചും ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി 

അപ്പാച്ചെ (Apache) ഹെലികോപ്റ്ററുകളും, സുഖോയ് പോർ വിമാനങ്ങളും ഇപ്പോൾ രാത്രി നിരീക്ഷണപ്പറക്കൽ  നടത്തുന്നുണ്ട് എങ്കിലും ഇത് ലേ വിമാനത്താവളത്തിൽ നിന്നല്ല.  ലേ വിമാനത്താവളം പൂർണ്ണ ആക്രമണ സജ്ജമായ വ്യോമസേന താവളമല്ല പക്ഷേ ചൈനയുമായി സംഘർഷമുള്ള ഈ സമയത്ത് രാത്രി പറക്കലുകൾ നടത്താൻ ലേയിൽ നിന്ന് പറന്നുയരുന്ന പോർ വിമാനങ്ങൾക്ക് കഴിയുന്നത് വഴിത്തിരിവാണെന്നാണ് വ്യോമസേന വ്യക്തമാക്കുന്നത്. 

Also read: മലബാർ നാവികാഭ്യാസത്തിൽ ഇന്ത്യക്കൊപ്പം ഓസ്ട്രേലിയയും 

പോർ വിമാനങ്ങളുടെ ആക്രമണം കൂടുതലും രാത്രി കാലങ്ങളിലാണ് നടക്കാറ്.  അതൊരു പ്രതീക്ഷിക്കാത്ത സമയം എന്നതും ഈ സമയത്ത് പോർ വിമാനങ്ങളെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല എന്നതുമാണ് ഈ സമയം തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.  ലേയിൽ നിന്നും പറന്നുയരുന്ന വിമാനങ്ങൾക്ക് ചൈനയുടെ ഏറ്റവും അടുത്ത എയർ ബേസിൽ നിന്ന് ഉയരുന്ന വിമാനങ്ങളേക്കാൾ കൂടുതൽ ആയുധം വഹിക്കാൻ കഴിയുന്നത് വലിയൊരു നേട്ടമാണ്.  

എന്തായാലും രാത്രിയിലും നിരീക്ഷണ പറക്കലുകൾ ആരംഭിച്ചതോടെ ഏത് സമയത്തും ആക്രമണം നടത്താൻ ലേ വ്യോമസേനാ താവളം തയ്യാറായിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. 

More Stories

Trending News