മധ്യപ്രദേശില്‍ മഹാത്മാഗാന്ധിയുടെ ചിത്രമില്ലാത്ത 2000 രൂപ നോട്ടുകൾ; അച്ചടിപിശകെന്ന് ബാങ്ക് അധികൃതര്‍

മധ്യപ്രദേശിലെ ഷിയോപൂരില്‍ കര്‍ഷകന് ലഭിച്ചത് ഗാന്ധിജിയുടെ ചിത്രമില്ലാത്ത 2000 രൂപയുടെ നോട്ടുകള്‍. മധ്യപ്രദേശിലെ ഷിയാപൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിന്നും ലഭിച്ച നോട്ടുകളിലാണ് ഗാന്ധിയെ അച്ചടിക്കാൻ മറന്നത്. നോട്ടുകൾ വ്യാജമാണെന്ന്കരുതി ബാങ്കിലെത്തിയ ഗ്രാമീണരോട് അച്ചടിപ്പിശകാണെന്നാണ് അധികൃതർ അറിയിച്ചത്.

Last Updated : Jan 5, 2017, 12:48 PM IST
മധ്യപ്രദേശില്‍ മഹാത്മാഗാന്ധിയുടെ ചിത്രമില്ലാത്ത 2000 രൂപ നോട്ടുകൾ; അച്ചടിപിശകെന്ന് ബാങ്ക് അധികൃതര്‍

ഷിയാപൂർ: മധ്യപ്രദേശിലെ ഷിയോപൂരില്‍ കര്‍ഷകന് ലഭിച്ചത് ഗാന്ധിജിയുടെ ചിത്രമില്ലാത്ത 2000 രൂപയുടെ നോട്ടുകള്‍. മധ്യപ്രദേശിലെ ഷിയാപൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിന്നും ലഭിച്ച നോട്ടുകളിലാണ് ഗാന്ധിയെ അച്ചടിക്കാൻ മറന്നത്. നോട്ടുകൾ വ്യാജമാണെന്ന്കരുതി ബാങ്കിലെത്തിയ ഗ്രാമീണരോട് അച്ചടിപ്പിശകാണെന്നാണ് അധികൃതർ അറിയിച്ചത്.

നോട്ടുകൾ തിരിച്ചെടുത്തെങ്കിലും പകരം പണം നൽകാൻ അധികൃതർ തയാറായില്ലെന്നാണ് ഗ്രാമീണരുടെ പരാതി. ഇതേക്കുറിച്ച് ഒരു നടപടയും സ്വീകരിച്ചില്ലെന്നും ഗ്രാമീണർക്ക് പരാതിയുണ്ട്. 

എന്നാല്‍ ഇവ കള്ളനോട്ടുകളല്ലെന്നും അച്ചടി പിശകാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. അച്ചടിപ്പിശക് ഉണ്ടായ നോട്ടുകള്‍ തിരിച്ചെടുക്കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Trending News