India China military Commander Level Talk: പാംഗോങ്ങ് തടാകം സംബന്ധിച്ച് ചർച്ച,11ാം വട്ട ഇന്തോ-ചൈന കമാണ്ടർ ലെവൽ കൂടിക്കാഴ്ച അവസാനിച്ചു

കഴിഞ്ഞ വർഷമാണ് ലഡാക്കിന് സമീപം ഗാൽവാനിൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 1, 2021, 05:12 PM IST
  • കഴിഞ്ഞ വർഷമാണ് ലഡാക്കിന് സമീപം ഗാൽവാനിൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഉണ്ടായത്
  • 20 സൈനീകരെയാണ് സംഘർഷത്തിൽ ഇന്ത്യക്ക് നഷ്ടമായത്.
  • കഴിഞ്ഞ മാസം പാങ്കോംഗ് തടാക പ്രദേശത്ത് നിന്ന് സൈന്യത്തെ പിൻവലിച്ചിരുന്നു.
India China military Commander Level Talk: പാംഗോങ്ങ് തടാകം സംബന്ധിച്ച് ചർച്ച,11ാം വട്ട ഇന്തോ-ചൈന കമാണ്ടർ ലെവൽ കൂടിക്കാഴ്ച അവസാനിച്ചു

ലഡാക്ക്: കിഴക്കൻ ലഡാക്കിൽ തുടരുന്ന സൈനിക സംഘർഷം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് 12ാമത് ഇന്തോ-ചൈന കമാണ്ടർ ലെവൽ ചർച്ച പൂർത്തിയായി.രാവിലെ 10.30ഒാടെ യഥാർത്ഥ നിയന്ത്രണരേഖയുടെ (എൽഎസി) ചൈനീസ് ഭാഗത്തുള്ള മോൾഡോയിലായിരുന്നു കൂടിക്കാഴ്ച.  ഏകദേശം ഒൻപത് മണിക്കൂറോളു  ഇരു സേനാ പ്രതിനിധികളും ചർച്ച നീണ്ടു വെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു.

കഴിഞ്ഞ വർഷമാണ് ലഡാക്കിന് സമീപം ഗാൽവാനിൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നത്. 20 സൈനീകരെയാണ് സംഘർഷത്തിൽ ഇന്ത്യക്ക് നഷ്ടമായത്. സൈന്യങ്ങൾ തമ്മിലുള്ള വിപുലമായ ചർച്ചകൾക്ക് ശേഷം കഴിഞ്ഞ മാസം  പാങ്കോംഗ് തടാക പ്രദേശത്ത് നിന്ന് സൈന്യത്തെ പിൻവലിച്ചിരുന്നു.

ALSO READ: അതിർത്തിയിൽ വെടിവെപ്പ്: സ്ഥിരീകരണവുമായി ചൈന, പ്രതികരിക്കാതെ ഇന്ത്യ

നേരത്തെ, ഇന്ത്യയും ചൈനയും പാംഗോങ്ങ് തടാക പ്രദേശത്ത് നിന്നും അകലാനുള്ള ക്രമീകരണത്തിൽ എത്തിച്ചേരാൻ കോർപ്സ് കമാൻഡർ തല ചർച്ചയിൽ തീരുമാനമായിരുന്നു.

ഗാൽവാൻ സംഘർഷത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ(Indian Army) ബീഹാർ റെജിമന്റിലെ കേണൽ സന്തോഷ് ബാബുവടക്കം 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News