India Covid Update : രാജ്യത്ത് 43,509 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; കേരളത്തിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരം

4.22 ലക്ഷം പേർ ഇതുവരെ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 29, 2021, 10:35 AM IST
  • 640 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.
  • രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3.15 കോടി പേർക്കാണ്.
  • 4.22 ലക്ഷം പേർ ഇതുവരെ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
  • രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ തന്നെയാണ്.
India Covid Update : രാജ്യത്ത് 43,509 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; കേരളത്തിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരം

New Delhi : കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് 43,509 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19)  സ്ഥിരീകരിച്ചു. 640 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3.15 കോടി പേർക്കാണ്.  4.22 ലക്ഷം പേർ ഇതുവരെ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ തന്നെയാണ്. 22,056 പേർക്കാണ് കേരളത്തിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ആകെ 6,857 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

ALSO READ: പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുടങ്ങിയ വാക്സിനേഷൻ പുനരാരംഭിക്കും

 കേരളത്തിൽ കനത്ത വാക്‌സിൻ പ്രതിസന്ധിയായിരുന്നു ഉണ്ടായത്. വാക്‌സിൻ ക്ഷാമം മൂലം വാക്‌സിനേഷൻ നിർത്തിവേണക്കേണ്ട അവസ്ഥയും വന്നിരുന്നു. എന്നാൽ താത്കാലിക ആശ്വാസമായി ഇന്നലെ 9 ലക്ഷത്തിലധികം ഡോസ് വാക്സിനാണ് എത്തിച്ചത്. അതിനാൽ തന്നെ മൂന്ന് ദിവസത്തെ പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് മുടങ്ങിയ വാക്‌സിനേഷന്‍ ഇന്ന് പുനരാരംഭിക്കും

ALSO READ: Kerala COVID Update : സംസ്ഥാനത്ത് ഇന്നും 22,000ത്തിന് മുകളിൽ കോവിഡ് കണക്ക്, ടെസ്റ്റ് പേസ്റ്റിവിറ്റി 11ന് മുകളിൽ

കേരളത്തില്‍ ഇന്നലെ 9,72,590 ഡോസ് വാക്‌സിനാണ് (Vaccine) എത്തിയത്. വാക്സിൻ ലഭിച്ചതോടെ വാക്‌സിനേഷന്‍ പൂര്‍ണരീതിയിലാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. വാക്സിൻ എത്തിയതിൽ 8,97,870 ഡോസ് കോവിഷീല്‍ഡും 74,720 ഡോസ് കോവാക്‌സിനുമാണ് ഉള്ളത്.  

ALSO READ: India Covid Update : രാജ്യത്ത് 43,654 പേർക്ക് കൂടി കോവിഡ് രോഗബാധ; പകുതിയോളം കേസുകളും കേരളത്തിൽ നിന്ന് തന്നെ

രാജ്യത്ത് ഇതുവരെ 45 കോടി വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച മാത്രം 43 ലക്ഷം വാക്‌സിൻ ഡോസുകളാണ് നൽകിയതെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായി 5 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.38 ശതമാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News