ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 268 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 3,552 ആയി ഉയർന്നു. നിലവിൽ ഇത് വരെ ആകെ 4.46 കോടി കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.11 ശതമാനമാണ് നിലവിൽ.
24 മണിക്കൂറിൽ 2,36,919 ടെസ്റ്റുകളാണ് നടത്തിയത്. റിക്കവറി നിരക്കുകളും വർധിച്ചിട്ടുണ്ട്. 98.80 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ 4,41,43,665 പേർ കോവിഡ് മുക്തരായി. ഇതുവരെ ആകെ 220.08 കോടി ആളുകൾക്കാണ് കോവിഡ് വാക്സിൻ നൽകിയത്.
ALSO READ: നാസൽ വാക്‌സിന്റെ വിലയ്ക്ക് അംഗീകാരം നൽകി കേന്ദ്രം
2020 ഓഗസ്റ്റ് 7-ന് 20 ലക്ഷം, ഓഗസ്റ്റ് 23-ന് 30 ലക്ഷം, സെപ്റ്റംബർ 5-ന് 40 ലക്ഷം, സെപ്റ്റംബർ 16-ന് 50 ലക്ഷം, സെപ്റ്റംബർ 28-ന് 60 ലക്ഷം, ഒക്ടോബർ 11-ന് 70 ലക്ഷം, 80 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയുടെ കോവിഡ്-19 എണ്ണം. ഒക്ടോബർ 29-ന്, നവംബർ 20-ന് 90 ലക്ഷം, 2020 ഡിസംബർ 19-ന് ഒരു കോടി.2021 മെയ് 4 ന് രണ്ട് കോടി, 2021 ജൂൺ 23 ന് മൂന്ന് കോടി, ഈ വർഷം ജനുവരി 25 ന് നാല് കോടി എന്നിങ്ങനെയാണ് വാക്സിനേഷൻ കണക്കുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...