India Post Recruitment 2022 : ഇന്ത്യ പോസ്റ്റിൽ ഡ്രൈവർമാരുടെ ഒഴിവ്; പത്ത് പാസായവർക്കും അപേക്ഷിക്കാം

India Post Vaccanys  മാർച്ച് 10-ാം തിയതിയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാനം തിയതി.

Written by - Zee Malayalam News Desk | Last Updated : Feb 27, 2022, 04:44 PM IST
  • ഡ്രൈവർ തസ്തികയിലെ 17 ഒഴിവിലേക്കാണ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  • മാർച്ച് 10-ാം തിയതിയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാനം തിയതി.
India Post Recruitment 2022 : ഇന്ത്യ പോസ്റ്റിൽ ഡ്രൈവർമാരുടെ ഒഴിവ്; പത്ത് പാസായവർക്കും അപേക്ഷിക്കാം

ന്യൂ ഡൽഹി : ഇന്ത്യ പോസ്റ്റിൽ ഡ്രൈവർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് തുടങ്ങി. ഡ്രൈവർ തസ്തികയിലെ 17 ഒഴിവിലേക്കാണ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാർച്ച് 10-ാം തിയതിയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാനം തിയതി.

India Post Recruitment 2022: ഒഴിവ് രേഖപ്പെടുത്തിയിരിക്കുന്ന തസ്തിക

പോസ്റ്റ് -  ഓർഡിനറി ഗ്രേഡിൽ ഡ്രൈവറിലേക്കുള്ള തമസ്തികയിലേക്കുള്ള ഒഴിവിലേക്കാണ് വിളിച്ചിരിക്കുന്നത്. 
17 ഒഴിവുകളാണുള്ളത്.
7th Pay Commission പ്രകാരം രണ്ടാം ലെവൽ അടിസ്ഥാനത്തിലാണ് ശമ്പളം

ALSO READ : 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത! മാർച്ചിലെ ശമ്പളത്തോടൊപ്പം ലഭിക്കും 38,692 രൂപ കുടിശ്ശിക

India Post Recruitment 2022: വിവിധ ഡിവിഷനുകളിലെ ഒഴിവ്

1. മെയിൽ മോട്ടോർ സർവീസ് ഡിപ്പാർട്ട്മെന്റ് കൊയമ്പത്തൂർ 
2. ഈറോഡ് ഡിവിഷൻ
3. നീലഗിരീസ് ഡിവിഷൻ
4. സേലം വെസ്റ്റ് ഡിവിഷൻ
5. തിരുപ്പൂർ ഡിവിഷൻ

56 വയസാണ് പ്രായപരിധി. പത്താം ക്ലാസാണ് മിനിമം യോഗ്യത. കൂടാതെ ഓറിജിനൽ ലൈറ്റ് ഹെവി ഡ്രൈവിങ് ലൈസൻസസും സമർപ്പിക്കണം. കുറഞ്ഞത് മൂന്ന് വർഷം വാഹനം ഓടിച്ച് പരിചയവും കൂടി വേണം.

ALSO READ : Power grid corporation: പവർ ഗ്രിഡ് കോർപ്പറേഷനിൽ അസിസ്റ്റൻറ് ഓഫിസർ ട്രെയിനി; 28 ഒഴിവുകൾ

Manager, 
Mail Motor Service, 
Goods Shed Roads, 
Coimbatore, 641001. എന്ന അഡ്രസ്സിലേക്കാണ് അപേക്ഷ അയക്കേണ്ടത്. അപ്ലേക്കേഷൻ ഫോമിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് ( ആധാർ, ഇലക്ഷൻ ഐഡി കാർഡ്, എസ്എസ്എൽസി സർട്ടിഫിക്കേറ്റ് തുടങ്ങിയവ) ജാതി, ഡ്രൈവിങ് ലൈസൻസ് എന്നിവയും മറ്റ് അനുബന്ധ രേഖകളും ചേർത്ത് സമർപ്പിക്കേണ്ടതാണ്. 

അപേക്ഷ ഫോറം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News