ന്യൂഡൽഹി: India Covid Updates: രാജ്യത്തിന് ആശ്വാസമെന്നോണം കൊറോണ പ്രതിദിന രോഗികളുടെ (India Covid Update) എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,313 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.22 ആണ്.
India reports 14,313 new COVID19 cases, 549 deaths and 13,543 recoveries in last 24 hours; Active caseload stands at 1,61,555: Union Health Ministry pic.twitter.com/NNR9Fa2eI7
— ANI (@ANI) October 30, 2021
24 മണിക്കൂറിനിടെ ജീവൻ പൊലിഞ്ഞത് 549 പേർക്കാണ് ഇതോടെ രാജ്യത്ത് കൊറോണ (Covid19) ബാധിച്ച് മരിച്ചവരുടെ എണ്ണം 4,57,740 ആയിട്ടുണ്ട്.
കൊറോണ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 13,543 പേരുടെ പരിശോധനാ ഫലം ദിവസം നെഗറ്റീവ് ആയിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3. 36 കോടിയായി ഉയർന്നു. നിലവിൽ 1,61,555 പേരാണ് ചികിത്സയിൽ കഴിയുന്നത്.
Active cases account for less than 1% of total cases, currently at 0.47%; Lowest since March 2020. Total recoveries at 3,36,41,175; Recovery rate at 98.19%: Union Health Ministry pic.twitter.com/KPAuVPfTSt
— ANI (@ANI) October 30, 2021
ഇതുവരെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിത് 3,42,60,470 പേർക്കാണ്. എന്നാൽ ഇതിന്റെ 0.47 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.18 ശതമാനം ആണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.22 ശതമാനം ആണ്.
Also Read: Mannarasala Ayilayam: മണ്ണാറശാല ആയില്യം ഇന്ന്; എഴുന്നള്ളത്തും വിശേഷാൽ പൂജയും ഇല്ല
കൊറോണ പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 105.43 കോടി വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. ഇതുവരെ 60.70 സാമ്പിളുകളാണ് പരിശോധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...