ഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന മാലിദ്വീപിന് ഇന്ത്യ 100 മില്യൺ ഡോളർ ധനസഹായം നൽകി. ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാറാണ് ചെക്ക് കൈമാറിയത്. വീഡിയോ കോൺഫറൻസിലൂടെ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കറും ചടങ്ങിൽ പങ്കെടുത്തു. അത്യാവശ്യ സമയത്ത് സാമ്പത്തിക സഹായം നൽകിയ ഇന്ത്യയ്‌ക്ക് വിലയേറിയ നന്ദി അറിയിക്കുന്നതായി മാലദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദ് പറഞ്ഞു.
ഇന്ത്യയുടെയും മാലദ്വീപിന്റെയും കരുത്തുറ്റ ബന്ധമാണ് ഇരു രാജ്യങ്ങളുടെയും ഉയർച്ചയ്‌ക്കും, പുരോഗതിയ്‌ക്കും കാരണമാകുന്നതെന്നും ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സുഹൃദ്ബന്ധം വളരെ ശക്തവും പവിത്രവും ആഴമേറിയതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലം പോലെ സൗഹൃദവും ഒഴികിക്കൊണ്ടേയിരിക്കും.
ഇരുരാജ്യങ്ങളുടെ സൗഹൃദം ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദിയിലായിരുന്നു മാലദ്വീപ് വിദേശകാര്യമന്ത്രി സംസാരിച്ചത്. ഇതിന്റെ വീഡിയോ അബ്ദുള്ള ഷാഹിദ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...